Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണപ്രവർത്തി തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നല്കിയതായി സനീഷ് കുമാർ ജോസഫ് എംഎൽഎ

19 Oct 2024 18:05 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണപ്രവർത്തി തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നല്കിയതായും പ്രവർത്തിയുടെ ശിലാസ്ഥാപന തിയ്യതി നിശ്ചയിക്കുവാൻവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടുമെന്നും സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

നിർമ്മാണ സ്ഥലംസന്ദർശിച്ച് പ്രവർത്തി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

പ്രവർത്തിയുടെ ഭാഗമായി സ്ഥലത്ത് ഓഫീസ് ആരംഭിക്കുന്നതിനുള്ള കണ്ടെയ്നറും നിർമ്മാണ സ്ഥലം ചുറ്റം മറക്കുന്നതിനുള്ള സാധന സാമഗ്രികളും എത്തിച്ചു.

 3,49,23,000 രൂപ ചെലവിൽ നിർമ്മിക്കുന്ന മത്സ്യ മാർക്കറ്റിൽ ഓഫീസ് റൂം , 20 കടമുറികൾ, 28 മത്സ്യ സ്റ്റാളുകൾ, നാലു കശാപ്പ് ശാലകൾ, കോൾഡ് സ്റ്റോറേജ് റൂം, വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ് സൗകര്യം ഉൾപ്പടെയുള്ള സൗകര്യങ്ങളാണ്  ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. 

കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള നിർദിഷ്ട പദ്ധതിയുടെ നിർമ്മാണ ചുമതല കേരള സംസ്ഥന തീരദേശ വികസന കോർപ്പറേഷനാണ്.  

നഗരസഭ വൈസ് ചെയർമാൻ ആലിസ് ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു എസ് ചിറയത്ത്, കൗൺസിലർമാരായ സി എസ് സുരേഷ്, ഷിബു വാലപ്പൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജോയ് മൂത്തേടൻ, സെക്രട്ടറി ബിനു മഞ്ഞളി,

തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനിയർ ടി വി ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിലു ഐ ജി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുബിൻ ജോർജ്ജ് എന്നിവരും സ്ഥലം സന്ദർശിച്ചു

Follow us on :

More in Related News