Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 11:45 IST
Share News :
പരപ്പനങ്ങാടി : നവജീവൻവായനശാലയുടെ നാലാമത് അഭിനയപ്രതിഭ പുരസ്കാരത്തിന് എഴുത്ത് എന്ന നാടകം അവതരിപ്പിച്ച തൃശൂർ സ്വദേശിയായ സന്ദീപ് സതീഷ് അർഹനായി. സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിന് രേവമ്മ പറയുന്നത്
എന്ന നാടകം അവതരിപ്പിച്ച കോഴിക്കോട് സ്വദേശിനി കൗമുദി കളരിക്കണ്ടി
അർഹയായി.
ശാന്തൻ പൂതേരിയുടെ കോമരം
എം.ഷാജിയുടെ ബ്ലൂ-ദ കളർ ഓഫ് മാൻ
ഷാജി പരമേശ്വരൻ്റെ ദിനേശൻ്റെ കഥ
ജയരാജ് പി കണ്ണൂരിൻ്റെ ഓന്ത്
സായൂജിൻ്റെ ഭദ്രൻ്റെ വാൾ
സുഭാഷ് സുമതി ഭാസ്ക്കരൻ്റെ ആമേൻ എന്നിങ്ങനെയാണ് വേദിയിൽ മത്സരിച്ച മറ്റ്
നാടകങ്ങൾ.
റഫീഖ് മംഗലശ്ശേരി, പ്രേമൻ മുചുകുന്ന്
എന്നിവരായിരുന്നു വിധി നിർണ്ണയിച്ചത്.
പരപ്പനങ്ങാടിയിലെ ആദ്യകാല നാടക രചയിതാവും സംവിധായകനും അഭിനയേതാവും ഒപ്പം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തകൻ നവജീവൻ വായനശാലയുടെ ഭാരവാഹി, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടാതെ ഫുട്ബോൾ പ്രേമിയും കളിക്കാരനും ഒക്കെയായി നാടിൻ്റെ പ്രിയങ്കരനായ ഉണ്ണിയേട്ടൻ എന്നറിയപ്പെട്ടിരുന്ന വി.ശിവശങ്കരൻ എന്നവരുടെ സ്മരണാർത്ഥമാണ് നവജീവൻ വായനശാല
NSTFK(navajeevan solo theatre festival of kerala) സംഘടിപ്പിച്ചു കൊണ്ട്
അഭിനയപ്രതിഭയെ തിരഞ്ഞെടുക്കുന്നത്.
NSTFK യുടെ നാലാമത് എഡിഷനാണ് മെയ് 4 ന് ശനിയാഴ്ച പുത്തൻപീടിക
യജ്ഞമൂർത്തി മന്ദിരത്തിന് സമീപം വെച്ചു നടന്നത്. വി.ശിവശങ്കരൻ്റെ ഭാര്യ കെ.പങ്കജാക്ഷി എന്നവർ വിജയികളെ പ്രഖ്യാപിക്കുകയും, പുരസ്ക്കാര വിതരണം നടത്തുകയും ചെയ്തു. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സ്മിത സദാനന്ദൻ സ്വാഗതവും, കെ.പി മനീഷ് നന്ദിയും പറഞ്ഞു. പ്രേമൻ മുചുകുന്ന്
മത്സരത്തിൽ പങ്കെടുത്ത നാടകങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.