Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 21:48 IST
Share News :
ആലുവ : സമസ്ത കേരള ജംഇയ്യത്തുൽഉലമ വിഭാവനം ചെയ്യുന്ന ആശയ ആദർശങ്ങൾ പ്രചരിപ്പിക്കാനും വികല ആശയ പ്രചാരണങ്ങളെ പ്രതിരോധിക്കാനും എസ് വൈ വെ എസ് എറണാകുളം ജില്ലാ കമ്മിറ്റി 17-12-2024 ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക് കളമശ്ശേരി ടൌൺ ഹാളിൽ വിപുലമായ ആദര്ശ സമ്മേളനം നടക്കും. ഒരു നൂറ്റാണ്ടിന്റെ നിറവിൽ എത്തി നിൽക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽഉലമ മുസ്ലിം കൈരളിക് വിശ്വാസത്തിൻ്റെ നേർരേഖ കാണിച്ചു കൊടുക്കുന്ന ഏറ്റവും വലിയ പണ്ഡിത സഭയാണ്. സമസ്തയെ ഇകഴ്ത്തുവാനും തെറ്റിദ്ധരിപ്പിക്കുവാനും സംഘടിതമായ ശ്രമം നടന്നു കൊണ്ടിരിക്കുകയും സുന്നി ആശയാദർശങ്ങൾ വികലമാക്കി സാമാന്യ ജനങ്ങളെ വഴി തെറ്റിപ്പിക്കുവാനും ബീദഇ പ്രസ്ഥാനങ്ങൾ ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്ന വർത്തമാന കാലത്ത് കാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സമസ്തയുടെ പ്രധാന കീഴ്കടകമായ സുന്നി യുവജന
സംഘം എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്
സമ്മേളനം നടക്കുക ആനുകാലിക വിഷയങ്ങളിൽ സമസ്ത കൈകൊണ്ട
തീരുമാനങ്ങൾ സമ്മേളനത്തിൽ വിശദികരിക്കും. വൈകിട്ട് 5 മണിക്എസ് വൈ എസ് ജില്ലാ പ്രസിഡന്റ്
എൻ.കെ മുഹമ്മദ് ഫൈസി പതാക ഉയർത്തുന്നതോടെ സമ്മേളനം
ആരംഭിക്കും. തുടർന്ന് നടക്കുന്ന
മജ്ലിസുന്നൂർ ആത്മീയ സദസിന്സയ്യിദ് സൈഫുദ്ധീൻ തങ്ങൾ അൽബുഹാരി, സയ്യിദ് ശറഫുദ്ധീൻ തങ്ങൾഫൈസി, സയ്യിദ് ഷഫീഖ് തങ്ങൾഫൈസി അൽ അയ്ദുറുസി എന്നിവർ
നേതൃതം നൽകും. 6.30ന് സമസ്തകേന്ദ്ര മുശാവറ അംഗം അയ്.ബി
ഉസ്മാൻ ഫൈസിയുട അധ്യനക്ഷതയിൽ നടക്കുന്ന ആദർശ
സമ്മേളനം സമസ്ത കേന്ദ്ര മുശാവറ സെക്രെട്ടറി ശൈഹുനാ ഉമർ ഫൈസി മുക്കം ഉൽഘാടനം ചെയ്യും.സമസ്ത കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപ്ഖാളിയുമായ സയ്യിദ് ഫത്തഹുള്ള തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം
നൽകും സമസ്ത കേന്ദ്ര മുശാവറഅംഗം അബ്ദുൾസലാം ബാഖിവിവടക്കേകാട്. എസ് കെ എസ് എസ്
എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്സത്താർ പന്തല്ലൂർ. എസ്.എൻ്റ്.ഇ.സിഡയറക്ടർ മുജ്തബ ഫൈസിആനക്കര എന്നിവർ വിഷയാവതരണംനടത്തും സമസ് കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസിസമാപന പ്രസംഗവും ദുആയുംനടത്തും. എസ്.വൈ.എസ്. സ്റ്റേറ്റ്കമ്മിറ്റി ട്രഷറർ എ.എം. പരീദ്. ജില്ലാജംഇയ്യത്തുൽ ഖുതുബാഹ് പ്രസിഡന്റ്എം.എം ശംസുദ്ധീൻ ഫൈസി. ജില്ലാ
ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡ്ന്റ്ഇസ്മായിൽ ഫൈസി വണ്ണപ്പുറം ജില്ലാഎസ് കെ എസ് എസ് എഫ് പ്രസിഡ്ന്റ്ഷാഫി ഫൈസി ഓടക്കലി, ജില്ലാ എസ്എം എഫ് പ്രസിഡൻ്റ് ബക്കർ ഹാജിപള്ളിക്കര, ജില്ലാ ഖുർആൻ സ്റ്റഡിസെന്റർ പ്രസിഡന്റ് എം എംഅബൂബക്കർ ഫൈസി. ജില്ലാ മദ്രസമാനേജ്മന്റ് അസോസിയേഷൻ
പ്രസിഡന്റ് ടി.എ ബഷീർ ഉറവ് ജില്ലാ ചെയർമാൻ സിദ്ധിഖ് ഹാജി പെരിങ്ങാല, എസ് കെ എസ് ബിവി പ്രസിഡന്റ് സുഹൈൽ പറക്കോട് എന്നിവർ ആശംസകൾ അർപ്പിക്കും. ജില്ലാ എസ് വൈ എസ് ജനറൽ സെക്രട്ടറി കബീർ മുട്ടം സ്വാഗതവും ജില്ലാ ട്രഷറർ ബക്കർ പൂക്കാട് നന്ദിയും പറയും.
Follow us on :
More in Related News
Please select your location.