Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹം ചലഞ്ചേർസ് ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

21 Sep 2024 20:51 IST

- MOHAMED YASEEN

Share News :

സൊഹാർ: സഹം, ബാത്തിന മേഖലയിയിലെ ക്രിക്കറ്റ് ക്ലബ്ബായ സഹം ചലഞ്ചേർസ് സഹമിൽ ഓണാഘോഷം നടത്തി 

ക്ലബ് അംഗങ്ങളും കുടുംബങ്ങളും, ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത ഓണാഘോഷം സഹമിലെ അൽ സൈൻ ഫാം ഹൌസിൽ നടന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടി വൈകീട്ട് അവസാനിച്ചു.

സദ്യക്ക് ശേഷം ഓണക്കളികൾ അരങ്ങേറി, സുന്ദരിക്ക് പൊട്ടുതോടൽ, കസേരകളി, ബലൂൺ വീർപ്പിക്കൽ, സൂചിയിൽ നൂൽ കോർക്കൽ, ബിസ്കറ്റ് കടി എന്നിങ്ങനെ കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി പ്രത്യേക മത്സരങ്ങൾ നടന്നു.

മത്സര പരിപാടി ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി സാജിത്, മെമ്പർമാരായ ദിലീപ്, റഈസ്, റമീസ്, മനീഷ് എന്നിവർ നിയന്ത്രിച്ചു.

മത്സരത്തിൽ വിജയികളായ അഷ്‌റഫ്‌, ജംഷീർ, ഫർസാന, സുഭാഷ്, അഫ്സർ എന്നിവർക്ക് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ശാദുലി, വൈസ് ക്യാപ്റ്റൻ ശരത് എന്നിവർ അൽ ഇസ്സ ഹയ്പ്പർ മാർക്കറ്റ് നൽകിയ സമ്മാന ദാനം നിർവഹിച്ചു.

സഹം ചാലൻജേഴ്സ് ഏട്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ അവസാന വാരം സഹമിലെ ചാലൻജേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ക്രിക്കറ്റ് ക്ലബ് രക്ഷാധികാരി ഷംസീർ പാളയം പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News