Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 19:31 IST
Share News :
സമ്പാളൂർ:
ചരിത്ര പ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദേവാലയത്തിൽ, പാരിഷ് കൗൺസിൽ, കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ, ഓക്ടോബർ 31ന്, ജപമാല വിശ്വാസ പ്രഖ്യാപന റാലി നടന്നു. കൂട്ടായ്മയുടെ ഭാഗമായി, കാടുകുറ്റി ദേവാലയമായ ഇൻഫന്റ് ജീസസ് ചർച്ച് വികാരി . ഫാ. ജോസ് തേലേക്കാട്ട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്, തുടക്കംകുറിച്ച റാലിയിൽ, സമ്പാളൂർ വികാരി, . ഡോ. ജോൺസൺ പങ്കേത്ത്, സഹവികാരി, ഫാ. റെക്സൻ പങ്കേത്ത്, വിവിധ നാമധേയത്തിലുള്ള മാതാവിന്റെ വേഷവിധാനങ്ങളോടുകൂടിയ 22 കുടുംബയൂണിറ്റുകളിൽ നിന്നുള്ള 22 മാതാവ്, കുടുംബയൂണിറ്റ് ഭാരവാഹികൾ, മറ്റു കുടുംബയൂണിറ്റ് അംഗങ്ങൾ, വിശ്വാസികൾ, വചനം എഴുതിയ പ്ലക്കാഡുകളും, നീലയും വെള്ളയും ചേർന്നുള്ള കൊടികളും, പൂക്കളും, മാലാഖമാരും, അങ്ങനെ എല്ലാവരുടെയും സജീവ സാന്നിധ്യത്തിൽ, മാതാവിനോടുള്ള വണക്കത്തിന്റെ ഭാഗമായി, റാലി ഏറെ ആകർഷകമായിരുന്നു. റാലിക്ക് ശേഷം, മിഷൻ വില്ലേജ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട്, കെ. ആർ. എൽ. സി ബി. സി. അസോസിയേറ്റ് ഡയറക്ടർ . ഡോ. ജിജു അറക്കത്തറ സംസാരിച്ചു. വിവിധ നാമധേയത്തിലുള്ള മാതാവിനെ, ഓരോ കുടുംബയൂണിറ്റും, ഓപ്പൺ സ്റ്റേജിൽ പരിചയപ്പെടുത്തി. മിഷൻ വില്ലേജിനുള്ളിൽ മിഷൻ ഫുഡ്ഫെസ്റ്റ്, വിവിധ ഗെയിമുകൾ, കലാപരിപാടികൾ, എന്നിവ അവതരിപ്പിക്കപ്പെട്ടു. മിഷൻ ഫണ്ട് ശേഖരണാർത്ഥം നടത്തിയ മിഷൻ ഫുഡ്ഫസ്റ്റിനും ഗെയിമുകൾക്കും നേതൃത്വം നൽകിയത് ഇടവകയിലെ മതബോധന അധ്യാപകരും, പിടിഎ പ്രതിനിധികളും, യുവജനങ്ങളും അൾത്താര ബാലന്മാരും ചേർന്നായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.