Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ ഫാമി ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

01 Sep 2024 11:45 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാമിഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി മുഖ്യാഥിതിയായി പങ്കെടുത്ത "ഫാമി ഫെസ്റ്റ് 2024" റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ പരിപാടി ഉൽഘാടനം ചെയ്തു. 

ചടങ്ങിൽ സന്തോഷ് കെ ആർ സ്വാഗതവും നീതു ജിതിൻ റിപ്പോർട്ട് അവതരിപ്പിച്ചു. അൽ മാസ്സ് ഗോൾഡ് എം ഡി സുരേന്ദ്രൻ വേലായുധൻ, എവറസ്റ്റ് ഇന്റർനാഷണൽ കമ്പനി എം ഡി സുരേഷ് ബാലകൃഷ്ണൻ ഷാജഹാൻ, സുജിത് സുഗുണൻ, ആഷിഖ്, ഷൈജു, സച്ചിൻ, സുഹൈൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഡോക്ടർ താലിബ് അൽ ബലൂഷിയെ ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ ആദരിച്ചു. ആർ എം എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കേരളീയ നടൻ കലാരൂപങ്ങളും, ഡാൻസ്, പാട്ട്, കഥ പറയൽ, ഫാഷൻ ഷോ, ഗെയിംസ്, ഗാനമേള, മിമിക്രി, മെന്റലിസം ഷോ എന്നിവയും അരങ്ങേറി. 

എസ് എസ് എൽ സി പരീക്ഷക്ക് ക്ക് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ഡോക്ടർ താലിബ് അൽ ബലൂഷി മൊമെന്റോ കൊടുത്തു ആദരിച്ചു. ആർ എം എ വനിത വിങ് കൺവീനർ ബിൻസി സിജോയ് നന്ദിയും പറഞ്ഞു.


ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News