Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 24 വർഷവും 6 മാസത്തേയും കഠിന തടവും 50000/- രൂപ പിഴയും.

31 Jul 2024 08:04 IST

PEERMADE NEWS

Share News :



കുമളി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതിയായ ചക്കുപള്ളം വില്ലേജിൽ പാമ്പുപാറ കരയിൽ മേൽവാഴ വീട് ഭാഗത്ത് ഗണപതി അമ്പലത്തിന് സമീപം വിജി ഭവനത്തിൽ താമസിക്കുന്ന രാമൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമൻ (വയസ്സ് 55) നെ ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത് .പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45000/- രൂപ പിഴയും, വിവിധ IPC വകുപ്പുകളിലായി 4 വർഷവും 6 മാസത്തേയും കഠിന തടവിനും 5000/- രൂപ പിഴയുമാണ് വിധിച്ചത്.2022 ലാണ് കേസിന് ആസ്പദമായ സംഭവം പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനം നടത്തണം എന്നുള്ള ഉദ്ദേശത്തോടെ അയൽവാസി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെകിടപ്പ്മുറിയിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തി എന്നുള്ളതാണ് കേസ്.

ഇയാൾ മറ്റൊരു കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രത്യേകം കുറ്റപത്രം തയ്യാറാക്കി ഈ കോടതിയിൽ വിചാരണ നടപടികൾ നടന്നുവരികയാണ്.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുസ്മിത ജോൺ ഹാജരായി. കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

Follow us on :

More in Related News