Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി മാഫിയക്കെതിരെ പ്രതിരോധം : വ്യാഴാഴ്ച്ച സർവ്വകക്ഷി യോഗം .

18 Mar 2025 17:41 IST

UNNICHEKKU .M

Share News :



മുക്കം: നാടാകെ ലഹരി മാഫിയ പിടിമുറുക്കുകയും വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതിൻ്റെ ഇരയായി മാറുകയും ചെയ്ത സാഹചര്യത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.അടുത്ത കാലത്തായി മലയോര മേഖലയിലും കാരശ്ശേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും ലഹരി വിൽപ്പനയും ലഹരി മൂലമുള്ള സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടവും തുടർക്കഥയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുന്നത്. ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച പകൽ 10:30 ന് ഹൈവെ റസിഡൻസിയിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, ക്ലബ് ഭാരവാഹികൾ,സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

ലഹരിക്കെതിരെ നാട് ഒറ്റക്കെട്ടായി പൊരുതുക എന്നതാണ് ലക്ഷ്യമെന്നും ഭാവിതലമുറയെ നാടിൻ്റെ നൻമക്കായി വളർത്തി എടക്കുക എന്നത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണന്നും സുനിത രാജൻ, ജംഷിദ് ഒളകര എന്നിവർ പറഞ്ഞു

Follow us on :

More in Related News