Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗിന്നസ്മാടസാമിയെ മർദിച്ചതിൽ റിക്കാർഡ് ജേതാക്കളുടെ സംഘടന പ്രതിഷേധം അറിയിച്ചു

10 Jul 2025 15:07 IST

PEERMADE NEWS

Share News :



പീരുമേട്:

പൊതു പണിമുടക്കിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽഗിന്നസ്മാടസാമിയെ മർദിച്ചതിൽ റിക്കാർഡ് ജേതാക്കൾ പ്രതിഷേധം അറിയിച്ചു.

കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവർത്തിച്ചതിൻ്റെ പേരിലാണ് സമരാനുകൂലികൾ മാടസാമിയെ മർദിച്ചത്.

 ഇടുക്കിയിൽ നിന്നുള്ള ഗിന്നസ് ,ലിംകേ യു.ആർ എഫ് റിക്കാർഡുകൾക്കർഹനായ മാട സാമിയെ ആക്രമിച്ചതിൽ റിക്കാർഡ് ജേതാക്കളുട സംഘടന അപലപിച്ചു.പ്രതിഷേധിക്കുന്നതിന് സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പക്ഷെ ജീവനക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന നിലയിൽ ഉള്ള സമരമുറകൾ ന്യായീകരിക്കാനാവില്ലയെന്ന് യു.ആര്‍.എഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി ഡോ ജോൺസൺ വി.ഇടിക്കുള പ്രസ്താവിച്ചു

Follow us on :

More in Related News