Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രഞ്ജി ട്രോഫി: കേരളത്തിന് വിജയ തുടക്കം. പഞ്ചാബിനെ എറിഞ്ഞിട്ടു സ്പിന്നർമാർ

14 Oct 2024 16:57 IST

- Sports Desk

Share News :

രഞ്ജി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. എട്ടു വിക്കറ്റിന് പഞ്ചാബിനെയാണ് കേരളം തോല്പിച്ചത്. മഴമൂലം കുറെയേറെ സമയം കളി മുടങ്ങിയെങ്കിലും സ്പിന്നർമാരുടെ പ്രകടനമികവിൽ കേരളം വിജയം കൈപ്പിടിയിൽ ഒതുക്കി.

ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് പ്രതീക്ഷിച്ചപോലെ റൺ കണ്ടെത്താനായില്ല. കേവലം 194 റൺസിന് പഞ്ചാബ് ഓൾ ഔട്ട് ആയി. ലീഡ് പ്രതീക്ഷിച്ചു ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ പഞ്ചാബ് ബൗളർമാർ 179 റൺസിൽ ഒതുക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നർമാർ 142 റൺസിന്‌ "കറക്കി" വീഴ്ത്തി. കേരളത്തിന് വേണ്ടി കളിക്കിറങ്ങിയ അതിഥി താരം ആദിത്യ സർവതേ രണ്ടു ഇന്നിങ്‌സിലുമായി 9 വിക്കറ്റ് വീഴ്ത്തി തുടക്കം ഗംഭീരമാക്കി.

158 എന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ സച്ചിൻ ബേബിയും റോഹൻ കുന്നുമ്മലും മികച്ച തുടക്കം നൽകി. റോഹൻ കുന്നുമ്മൽ നടത്തിയ ടി20 സ്റ്റൈൽ ബാറ്റിംഗ് കേരളത്തിന് വിജയം എളുപ്പമാക്കി. രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവതേ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

Follow us on :

More in Related News