Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമനാട്ടുകര കൊലപാതകം: കൊല്ലപ്പെട്ട യുവാവ് നീറാട് സ്വദേശി ഷിബിൻ

02 Feb 2025 20:32 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി:രാമനാട്ടുകരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാ(30)ണ് മരിച്ചത്. ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി ഇജാസ് മൊഴി നല്‍കി.

രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് രാവിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിന്‍, ഇജാസിനെ സ്വവര്‍ഗ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചു . നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ ഉപദ്രവിച്ചെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് നല്‍കിയ മൊഴി. എന്നാൽ, ഇജാസിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വെട്ടുകല്ലുകൊണ്ട് മര്‍ദിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പോലീസ് വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.


ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതി ഇജാസിന്റെ ബന്ധു അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നായിരുന്നു പോലീസ് അന്വേഷിച്ചത്. എന്നാല്‍, കസ്റ്റഡിയിലെടുത്ത ഇജാസിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക കാരണം വെളിപ്പെടുത്തിയത്.


നീറാട് കോടമ്പുറത്ത് ഉണ്ണിപ്പെരവന്റെയും ശ്രീ വള്ളിയുടെയും മകനാണ് ഷിബിൻ. നിഷാ മോളി, നിബിൻ എന്നിവർ സഹോദരങ്ങളാണ്.


ഫോട്ടോ : മരിച്ച ഷിബിൻ

Follow us on :

More in Related News