Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻനായർ നാട്ടിലേക്ക് മടങ്ങി

18 Sep 2024 17:40 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒരു വ്യാഴവട്ടത്തിന് ശേഷം രോഗാതുരനാണെങ്കിലും കുടുംബത്തെ കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രൻനായർ. മസ്കറ്റിലെ സുമനസ്സുകളായ ചില സാമൂഹ്യപ്രവത്തകരുടെ ഇടപെടലാണ് നീണ്ട 12 വർഷത്തിന് ശേഷം നാടണയാൻ അദ്ദേഹത്തിനു സഹായകരമായി തീർന്നത്.

രണ്ടര പതിറ്റാണ്ടായി സുവൈക്കിൽ ടയർ ഷോപ്പ് നടത്തിവന്ന രാമചന്ദ്രൻ നായർക്ക് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്ങ്ങൾ മൂലം 12 വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനിടയിൽ രോഗബാധിതനായ അദ്ദേഹം തീർത്തും അവശനായി. ഇത് ശ്രെദ്ധയിൽപെട്ട ലോക കേരള സഭ അംഗമായ വിത്സൻജോർജ്ജ് സാമൂഹ്യപ്രവർത്തകനായ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് രാമചന്ദ്രൻനായരുടെ സ്വദേശത്തോട്ടുള്ള മടക്കയാത്രക്ക് സഹായകരമായത് . 

രോഗബാധിതനായ രാമചന്ദ്രനെ നാട്ടിലേക്ക് അയക്കാൻ വേണ്ട പ്രവർത്തനങ്ങൾ നൗഫലിന്റെയും സുവൈക്കിലെ സാമൂഹ്യപ്രവർത്തകരായ വിനോദ്, ഷാഫി, മുഹമ്മദ്‌, അനികുട്ടൻ, രാജീവ്‌അമ്പാടി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കവേ, തീർത്തും അവശനായ രാമചന്ദ്രൻനായരേ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 40 ദിവസത്തോളം അൽ ഖുദ് ബദർ അൽ സമ ആശുപത്രി ഐ സി യുവിൽ കിടന്ന അദ്ദേഹം സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 

ചികിത്സ ചിലവായ ഭീമമായ തുക രാമചന്ദ്രൻനായരുടെ സഹപ്രവർത്തകരും ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ചാരിറ്റി വിങ്ങ്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം എന്നിവർ ചേർന്ന് നൽകി. ഇന്ത്യൻ എംബസിയുടെ സഹായവും അഭ്യർത്ഥിച്ചു. ഒറ്റയ്ക്കുള്ള വിമാനയാത്ര സാധ്യമാകാത്തതിനാൽ, നാട്ടിലുള്ള അദ്ദേഹത്തിന്റെ മരുമകനെ ഒമാനിലേത്തിച്ചാണ് രാമചന്ദ്രൻനായർക്ക് സുരക്ഷിത യാത്രയ്ക്ക് സാമൂഹ്യ പ്രവത്തകർ വഴിയൊരുക്കിയത്. 

പന്ത്രണ്ട് വർഷത്തെ ദുരിത ജീവിതത്തിനു വിരാമമിട്ട് നാടണയുന്ന രാമചന്ദ്രൻനായരെ യത്രയാക്കാൻ നിറഞ്ഞ മനസോടെ രണ്ടു മാസത്തോളം വിശ്രമമില്ലാതെ പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകരായ നൗഫൽ, മനോജ് പെരിങ്ങേത്ത്, സംബശിവൻ, സുധാകരൻ, പി.ടി അനിൽകുമാർ, പ്രസാദ്, സജിത്ത് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News