Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2025 03:18 IST
Share News :
ദോഹ: ഖത്തറിലെ വനിതാ പ്രവാസികൾക്ക് വിശിഷ്യാ ഗാർഹിക തൊഴിലാളികൾ, ക്ലീനിംഗ് കമ്പനികളിലെ തൊഴിലാളികൾ മുതലായവർക്ക് മുൻഗണന നൽകി മൂന്ന് മാസ ഇംഗ്ലീഷ് പരിജ്ഞാന കോഴ്സാണ് നടത്തുന്നത്.
ക്ലാസുകൾ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും.
നിത്യ ജീവിതത്തിൽ ആവശ്യമായ അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് നൽകുന്നത്.
കോഴ്സുകൾ പൂർത്തീകരിച്ച് ടെസ്റ്റ് പാസ്സാകുന്നവർക്ക് കാർണേജ് മെലോൺ യൂണിവേര്സിറ്റി ഖത്തറിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.
ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും ഖത്തറിലെ പ്രശസ്ത കാർണേജ് മെലോൺ യൂണിവേർസിറ്റിയും ചേർന്നാണ് മൂന്ന് മാസ സൗജന്യ ഇംഗ്ലീഷ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
ക്ലാസ് ആരംഭിക്കുന്ന തിയ്യതി, സ്ഥലം എന്നിവയെക്കുറിച്ച് അടുത്തു തന്നെ രജിസ്റ്റർ ചെയ്യുന്നവരെ അറിയിക്കും.രജിസ്റ്റർ ചെയ്യാനായി ഇതിനോട് ചേർത്തു നൽകിയ പോസ്റ്ററിൽ സ്‌കാൻ ചെയ്യാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.