Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ പ്രവാസി ബിസിനസുകാരൻ നാട്ടിൽ നിര്യാതനായി.

23 Sep 2024 05:16 IST

- ISMAYIL THENINGAL

Share News :

ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും അൽ അൻസാരി ട്രേഡിങ് സ്ഥാപകനും ജനറൽ മാനേജറുമായ തൃശൂർ കല്ലൂർ തെക്കേ​ക്കാട് പള്ളിക്കു സമീപം കബീർ (72) നാട്ടിൽ നിര്യാതനായി. 

50 വർഷത്തോളമായി ഖത്തർ പ്രവാസിയായ കബീർ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. അസുഖബാധിതനായി ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 


ഖത്തറിലും നാട്ടിലുമായി സാമൂഹിക, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഖത്തറിലെ നോബിൾ ഇന്റർനാഷണൽ സ്കൂൾ സ്ഥാപക അംഗം, വെളിച്ചം ഖത്തർ അഡ്വൈസറി ബോർഡ് അംഗം, പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1974ലാണ് അഹമ്മദ് കബീർ ഖത്തറിലെത്തുന്നത്. 

നസിയയാണ് ഭാര്യ. മക്കൾ ഹാഷിം, ഹനിഷ, ഹലീം. മരുമക്കൾ: ഡോ. ലിജിയ, അബ്ബാസ്, നദിൻ. സഹോദരങ്ങൾ: അബ്ദുൽ കരീം (യൂണിറ്റി ഖത്തർ പ്രസിഡന്റ്), ഷരീഫ്, ബാബു റഷീദ്, പരേതരായ സഫീയ, ഉന്നീസു. ഖബറടക്കം തിങ്കളാഴ്ച കല്ലൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.





Follow us on :

More in Related News