Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 13:42 IST
Share News :
ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാഖ്, ഇറാൻ, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഖത്തർ എയർവേയ്സ് താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് നാല് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവിസുകൾ താൽകാലികമായി റദ്ദാക്കുന്നതായി ഖത്തർ എയർവേസ് അറിയിച്ചത്.
ജോർദാനിലെ അമ്മാനിലേക്കുള്ള വിമാനങ്ങൾ പകൽസമയങ്ങളിൽ മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർലൈൻ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണെന്നും അവശ്യമായ വിവരങ്ങൾ അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നേരത്തേ ഇറാൻ, ഇസ്രായേൽ സംഘർഷഭീതി പടർന്നപ്പോഴും, ബെയ്റൂത്തിൽ സ്ഫോടനവും ആക്രമണവും നടന്നപ്പോഴും ഖത്തർ എയർവേസ് സർവിസുകൾ താൽകാലികമായി റദ്ദാക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.