Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെ​യ്റൂ​ത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്തിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ എയർവേയ്‌സ്.

20 Sep 2024 15:47 IST

ISMAYIL THENINGAL

Share News :

ദോ​ഹ: ബെ​യ്റൂ​ത്തിലെ റ​ഫീ​ഖ് ഹരിരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറക്കുന്ന യാത്രക്കാരുടെ പേജറുകളും വാക്കി ടോക്കികളും ഉടൻ നിരോധിക്കുന്നതായി ഖത്തർ എയർവേയ്‌സ്.  

ല​ബ​നാ​നി​ലെ പൊ​ട്ടി​ത്തെ​റി​ക്കു പി​റ​കെയാണ് ബെ​യ്റൂ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ പേ​ജ​ർ, വാ​ക്കി ടോ​ക്കി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​രു​തു​ന്ന​ത് വി​ല​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ് നി​ർ​ദേ​ശം നൽകിയത്. നി​ർ​ദേ​ശം ​വ്യാ​ഴാ​ഴ്ച ത​ന്നെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു.


ല​ബ​നാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പേ​ജ​ർ, വാ​ക്കി ടോ​ക്കി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​രു​തു​ന്ന​ത് വി​ല​ക്കി​യ​ത്. യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശ​മോ, ഹാ​ൻ​ഡ് ല​ഗേ​ജി​ലോ, കാ​ർ​ഗോ​യി​ലോ ഇ​വ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​വു​ന്ന​ത് വ​രെ നി​രോ​ധ​നം തു​ട​രും.

സമീപകാല സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പേജറുകളുടെയും വാക്കി-ടോക്കികളുടെയും സ്ഫോടനങ്ങൾക്ക് പ്രതികരണമായി, ലബനീസ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അത്തരം ഉപകരണങ്ങൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയതായും ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






Follow us on :

More in Related News