Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നബിദിനസമ്മേളനങ്ങൾ നബി മഹത്വം അറിയാനുള്ള അവസരം: സിംസാറുൽ ഹഖ് ഹുദവി

22 Sep 2024 16:34 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: നബിദിന സമ്മേളനങ്ങളും അനുബന്ധ കാര്യങ്ങളും നബിചര്യ ലോകർക്ക് പരിചയപ്പെടുത്താനും അത് വഴി പ്രവാചകനെ അറിയാൻ വഴിയൊരുക്കുമെന്നും സിംസാറുൽ ഹഖ് ഹുദവി (അബുദാബി) അഭിപ്രായപ്പെട്ടു. 

നബിദിന പ്രോഗ്രാമുകൾ കണ്ണടച്ച് എതിർക്കുകയും അതിനെ നിസാരവൽക്കരിക്കുകയും ചെയ്യുന്നത് നബിയെ അറിയാനുള്ള അവസരം നിഷേധിക്കലാണെന്ന് തെളിവുകൾ സഹിതം ഉസ്താദ് വിശദീകരിച്ചു. അൽ അമറാത്ത് കെഎംസിസി സമസ്ത ഇസ്ലാമിക്‌ സെൻർ (IDC) നടത്തിയ മദീന പാഷൻ പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

എസ്ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ അൻവർ ഹാജി ഉദ്‌ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ശകീർ ഫൈസി. കെഎംസിസി നേതാക്കളായ അഷ്‌റഫ്‌ കിണവക്കൽ, ഷാജഹാൻ, ഷമീർ പാറയിൽ, സൈദ് ശിവപുരം. ഒമാൻ എസ്ഐസി നേതാക്കളായ കെ എൻ എസ് മൗലവി, മുജീബ് റഹ്മാൻ അൻസ്വരി, ശൈഖ് അബ്ദുൽ റഹ്മാൻ, വാദി ഹതാത് മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ്‌ ഖമീസ്, സാജിദ് നാദാപുരം, അഷ്‌റഫ്‌ കക്കാട്, അബ്ബാസ് ഉപ്പള, റിയാസ് വിസി, യാസർ നാദാപുരം, ഇസ്മായിൽ മുസ്‌ലിയാർ, അഷ്‌കർ മട്ടന്നൂർ, അഷ്‌റഫ്‌ പരപ്പനങ്ങാടി, അജ്മൽ വയനാട് എന്നിവർ പ്രസംഗിച്ചു.

 മദ്രസവിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾനടന്നു. ഇശ്ഖ് മജ്‌ലിസിനു ഖാജ ഹുസൈൻ ദാരിമിവയനാട്, ജഹ്ഫർ വല്ലപ്പുഴ, ശറഫുദ്ധീൻ കാപ്പാട്, മുഹമ്മദ് സഅദ് എന്നിവർ നേതൃത്വം നൽകി. ആശിഖുൽ ഹാദി വാഫി, അനസ് മൗലവി, അബൂബക്കർ ഫൈസി, സുബൈർ ഫൈസി, ഹസൻ മൗലവി മൗലൂദ് മജ്‌ലിസ് നു നേതൃത്വം നൽകി. ഓൺലൈൻ ഖുർആൻ പാരായണ മത്‌സര വിജയികളായ ഫൈസൽ ഫൈസി, ജാഅഫർ അൻവരി, ഹാഫിസ് മിസ്ഹബ് സൈൻ എന്നിവർ ഖിറാഅത്ത്നടത്തി. 

ഫ്ലവർ ഷോ, ദഫ് പ്രോഗ്രാം, അവാർഡ് ദാനം, അനുമോദനം, സർട്ടിഫിക്കറ്റ് വിതരണം, ദുആ മജ്‌ലിസ്,

പൊതുപരീക്ഷ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം എന്നിവ സംഘടിപ്പിച്ചു.

പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ സൗജന്യ ഉംറ യുടെ വിജയിയെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. സ്റ്റാറ്റസ് ചലഞ്ചിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. സുബൈർ ഹാജി മംഗലാപുരം, ഷഹീർ തലശേരി, സൻസീർ ഹാഷിർ ഹാജി, സാജിദ് കൊല്ലം, ഗഫൂർ പിസി, സിദ്ധീഖ്‌, സുഹൈൽ തളിപ്പറമ്പ, നൈസാം ഹനീഫ് സമീർ, ഷഫീർ, സാദിഖ് നെല്ലൂന്നി സലാം, കമറുദ്ധീൻ, സുഹൈൽ നാദാപുരം, ഷെഫീൽ, അസീബ് എന്നിവർ നേതൃത്വം നൽകി. കെഎംസിസി ഏരിയ പ്രസിഡന്റ് റഷീദ് ബഹ യുടെ അധ്യക്ഷതയിൽ നടന്ന സമാപന സെഷൻ മദീന പാഷൻ ജനറൽ കൺവീനർ നൗഫൽ ചിറ്റാരിപ്പറമ്പ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി റജീൽ കെകെ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl, https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News