Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ്ടു പരീക്ഷാഫലം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവുമായി മിന്നും വിജയം.

22 May 2025 21:37 IST

UNNICHEKKU .M

Share News :



മുക്കം:ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് ചരിത്രവിജയം.98% വിജയം നേടി തിളക്കമാർന്ന വിജയം നിലനിർത്തി. വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. 388 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 380 വിദ്യാർത്ഥികളും വിജയിച്ചു. 93 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കൊമേഴ്സ് കമ്പ്യൂട്ടർ വിഭാഗത്തിൽ നൂറ് മേനി നേടി സയൻസ് വിഭാഗത്തി 99% കൊമേഴ്സ് മാത്സ് 97% വും ഹ്യുമാനിറ്റീസ് 95% വും വിജയം നേടി.ചരിത്രവിജയം നേടിയ സ്കൂളിനെയുംവിദ്യാർത്ഥികളെയും സ്കൂൾ മാനേജർ സുബൈർ കൊടപ്പന, പി.ടി.എ

 പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ ,പ്രിൻസിപ്പൽ ഇ. അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി ആർ. മൊയ്തു എന്നിവർ അഭിനന്ദിച്ചു.

Follow us on :

More in Related News