Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ്മടു പരീക്ഷ ഫലം മലയോരത്തിന് മികച്ച വിജയവുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ .

22 May 2025 21:48 IST

UNNICHEKKU .M

Share News :



മുക്കം: മലയോര മേഖലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 90% കുട്ടികളും വിജയിച്ചു.

20 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. സയൻസ് ബാച്ചിൽ 13 വിദ്യാർത്ഥികൾക്കും കൊമേഴ്സിൽ അഞ്ച് വിദ്യാർത്ഥികൾക്കും ഹുമാനിറ്റൈസിൽ രണ്ടു വിദ്യാർത്ഥികൾക്കും ' മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞവർഷം അനുവദിച്ച ഹ്യൂമാനിറ്റീസ് ബാച്ചിലെ മിന്നുന്ന വിജയം വിദ്യാലയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. 

വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മാനേജ്മെൻറ് സ്റ്റാഫും അഭിനന്ദിച്ചു.

Follow us on :

More in Related News