Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈ കൊട്ടിക്കളി അവതരിപ്പിച്ച് യു. ആർ. എഫ് ലോക റിക്കാർഡ് നേട്ടത്തിൽ

25 Sep 2024 09:27 IST

PEERMADE NEWS

Share News :

ഇരിഞാലക്കുട:

 കൈകൊട്ടിക്കളി അവതരിപ്പിച്ച് ലോക റെക്കോർഡ് നേടി

19 മണിക്കൂറും 48 മിനിറ്റുമാണ് കൈ കൊട്ടിക്കളി അവതരിപ്പിച്ചാണ് യു. ആർ. എഫ് ലോക റിക്കാർഡ് നേടിയത്.

വൃത്ത പാട്ടുകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ 31 കൈകൊട്ടി സംഘങ്ങൾ ആണ് തുടർച്ചയായി 19 മണിക്കൂറിൽ അധികം നീണ്ടുനിൽക്കുന്ന കൈകൊട്ടിക്കളി അവതരിപ്പിച്ചത്. 

 പുരാണ കഥകളെ ലളിതമായ വരികളിലൂടെ കൈകൊട്ടിക്കളിയിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് വൃത്ത പാട്ട്. രാമായണം, മഹാഭാരതം എന്നിവയിലെ കഥകളിൽ നിന്നാണ് സാധാരണഗതിയിൽ കൈകൊട്ടികളിക്ക് വേണ്ട ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് . കലാചാര്യ ഗുരു അണിമംഗലത്ത് സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു റെക്കോർഡ് ലക്ഷ്യമിട്ടുള്ള കൈകൊട്ടിക്കളി അവതരണം. 37 പുരാണ കഥാഭാഗങ്ങൾ ഉൾക്കൊള്ളുന്ന 300 വൃത്ത പാട്ടുകൾ ആണ് വേദിയിൽ അവതരിപ്പിച്ചത്.

മുഖ്യനിരീക്ഷകൻ

ഗിന്നസ് സുനിൽ ജോസഫ്  റിക്കാർഡ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജിൽ നിന്ന് സംഗീതത്തിൽ റാങ്കോടെ ബിരുദം നേടിയ സാവിത്രി അന്തർജ്ജനംസോപാനസംഗീത കുലഗുരു രാമ പൊതുവാളിന്റെ ശിക്ഷണത്തിൽ കേന്ദ്ര സംഗീത നാടകഅക്കാദമിസോപാനസംഗീതം കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.

കാവനാട്ട് സാവിത്രി അന്തർജ്ജനത്തിന്റെ പക്കൽ നിന്നാണ് വൃത്തപ്പാട്ടുകളുടെ ശേഖരം അണിമംഗലത്ത് സാവിത്രി അന്തർജ്ജനം കണ്ടെത്തുന്നത്തുന്നത്. ചിറ്റമ്മയായിരുന്ന പാർവതി അന്തർജ്ജനമാണ് വൃത്ത പാട്ടുകൾ ആരുടേതാണെന്നും അതിൻ്റെ അർത്ഥവും വിശദീകരിച്ച് നൽകിയത് . സാവിത്രി ടീച്ചർ കണ്ടശാങ്കടവ് എസ്. എച്ച് ഗേൾസ് ഹൈസ്കൂളിൽ നിന്ന് 14 വർഷം മുമ്പാണ് വിരമിച്ചത്.


 ഇരിഞ്ഞാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ .ബിന്ദു നിർവഹിച്ചു.

കടലൂർ ശ്രീദേവി അന്തർജ്ജനം,

കാവനാട് സാവിത്രി അന്തർജ്ജനം,

അണിമംഗലം സാവിത്രി അന്തർജ്ജനം എന്നിവരെ ആദരിച്ചു.

സംഘാടകസമിതി ചെയർമാൻ സോണിയ ഗിരി, കോർഡിനേറ്റർ ലീല അന്തർജനം, പ്രൊഫസർ സാവിത്രി ലക്ഷ്മൺ, സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ ഇടയ്ക്ക വിദ്വാൻ നന്ദകുമാർ, യു .പ്രദീപ് മേനോൻ, ശ്രീരേഖ വി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News