Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത് ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായി.

03 Apr 2025 19:16 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



 മുണ്ടക്കയം :സെൻ്റ്മേരിസ് പള്ളിയിൽ ഏപ്രിൽ 6മുതൽ 10 വരെ നടക്കുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ടോം ജോസ്, റെജിചാക്കോ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


കോഴിക്കോടു രൂപതാഹോളി സ്പിരിറ്റ് ടീം ഡയറക്ടർ റവ. ഫാ. ഡോ. അലോഷ്യസ് കുളങ്ങര ആണ് ഈ കൺവെൻഷൻ നയിക്കുന്നത് . യൂക്കരി സ്റ്റിക്ക് ബൈബിൾ കൺവൻഷൻ (ദൈവവചനധ്യാനം)എന്നാണ് ഇതിനുപേര് നൽകിയിരിക്കുന്നത്. ഏപ്രിൽ 6 ഞായറാഴ്ച്ച വൈകുന്നേരം 5 ന് കൺവൻഷൻ ആരംഭിക്കും .തുടർന്നുള്ള എല്ലാദിവസങ്ങളിലും വൈകുന്നേരമാണ് കൺവൻഷൻ.

 10 ന് വ്യാഴാഴ്ച കൺവൻഷൻ സമാപിക്കും. കൺവൻഷൻ്റെ ക്രമീകരണങ്ങൾക്കായി ചാക്കോ ജോസഫ് കൺവീനറായും സ്മിതാബിനോ ജോയിൻ്റ് കൺവീനർ ആയും സിസ്റ്റർ ഇവറ്റ്,റെജിചാക്കോ, ജോസഫ് സി.എ, തോമസ്കീത്തറ, അഡ്വ. റെമിൻ രാജൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ , സൂസമ്മ വർഗീസ്, അഡ്വ.ജാനറ്റ് ജോളി, ജോബിൻ ആൻ്റണി, ജോസഫ് ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ 'പ്രവർത്തിക്കുന്നു. , ബൈബിൾ കൺവൻഷനൊരുക്കമായി കുടുംബ യൂണിറ്റുകളിൽ ജൂബിലി കൂട്ടായ്മകൾ നടക്കുന്നു. ജൂബിലിയുടെ ആശീർവദിക്കപ്പെട്ട കുരിശും വഹിച്ചു കൊണ്ട് പ്രത്യാശയുടെസന്ദേശകർഎന്ന സന്ദേശം പങ്കുവെക്കുന്ന20 കൂട്ടായ്മകൾ ആണ് കുടുംബകൂട്ടായ്മകൾ കേന്ദ്രമാക്കി നടത്തുന്നത്. കൺവൻഷൻ്റെ ഭാഗമായി മാർച്ച് 8 ചൊവ്വാഴ്ച മുണ്ടക്കയം പ്രദേശത്തെ കോൺവെൻ്റുകളിലെ സിസ്റ്റേഴ്സിനായുള്ള പ്രത്യേക സംഗമം രാവിലെ 10 മുതൽ നടക്കും.9 ന് ബുധനാഴ്ച്ച രാവിലെ 10 മുതൽ രോഗികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഏകദിന ധ്യാനവും ഉണ്ടായിരിക്കും. ബുധനാഴ്ചവൈകുന്നേരം 4.30 ന് ക്രിസ്തു ജയന്തി ജൂബിലിയുടെ സമൂഹബലിയും കുരിശിൻ്റെ തീർത്ഥാടനവും ഉണ്ടായിരിക്കും കൺവൻഷൻ ദിവസങ്ങളിൽ ദൈവ വചന പ്രഭാഷണം ഗാനശുശ്രൂഷ, സ്പിരിച്ചൽ ഗൈഡൻസ്,ആരാധന , സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.  വാർത്താ സ മ്മേളനത്തിൽ ചാക്കോ ജോസഫ്, സിസ്റ്റർ ഇവറ്റ് , സൂസമ്മ വർഗീസ് എന്നിവരും പങ്കെടുത്തു

Follow us on :

More in Related News