Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി വെൽഫെയർ സർവ്വീസ് കാർണിവൽ ഇന്ന്.

29 Nov 2024 12:42 IST

ISMAYIL THENINGAL

Share News :

ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സർവ്വീസ് കാർണിവൽ ഇന്ന് വക്റ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് 12.30 മുതൽ ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ടുനിൽക്കും.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക്. ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഖത്തൽ തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷനൽ ഹെൽത്ത് ആന്റ് സേഫ്റ്റി ഡയറക്ട‌ർ യൂസഫ് അലി അബ്‌ദുൽ നൂർ, ലേബർ റിലേഷൻ സ്പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാൻ ഫക്രൂ, ഇൻസ്പെക്‌ടർ ഹമദ് ജാബിർ അൽ ബുറൈദി, ബഷീർ അബൂ മുഹമ്മദ്, അപെക്സ് ബോഡി ഭാരവാഹികളായ എ.പി മണികണ്‌ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്‌ദു റഹിമാൻ, താഹ മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.


സാമ്പത്തിക അച്ചടക്കത്തേയും നിക്ഷേപ സാധ്യതയെയും കുറിച്ച ശില്പശാല, കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള പ്രത്യേക സെഷൻ, ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹായത്തോടെ നടത്തുന്ന ബോധവത്കരണ ക്ലാസ് എന്നിവയും 50ഓളം പവലിയനുൾപ്പെടുന്ന എക്‌സിബിഷനും ഉച്ചയ്ക്ക് ആരംഭിക്കും.


രാത്രി ഏഴു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സാമ്പത്തിക വിദഗ്ധൻ നിഖിൽ ഗോപാലകൃഷണൻ, വിദ്യാഭ്യാസ ചിന്തകനും ഗ്രന്ഥകാരനുമായ എൻ എം ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. ഫുഡ് ഫെസ്റ്റിവൽ, കലാപരിപാടികൾ, കരകൗശല മേള തുടങ്ങിയവയും കാർണിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News