Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 14:18 IST
Share News :
ദോഹ : ഇന്ത്യൻ കൾച്ചറൽ സെൻ്റർ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പ്രവാസി വെൽഫെയർ പുസ്തകങ്ങൾ നൽകി. അബൂഹമൂറിലെ ഐ.സി.സിയിൽ നടന്ന ചടങ്ങിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന് പുസ്തകങ്ങൾ കൈമാറി. ഐ.സി.സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ അർഷദ് അലി, സജീവ് സത്യശീലൻ, നന്ദിനി അബ്ബഗൗനി, എം.വി സത്യൻ, ഗാർഗിബെൻ സത്യ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ടുമാരായ മജീദ് അലി, റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റബീഅ് സമാൻ, ഷുഐബ് അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ദുരിത ബാധിതർക്കായി അപെക്സ്ബോഡികളുടെ നേതൃത്വത്തിൽ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പ്രവാസി വെൽഫെയർ വിഹിതം ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവക്ക് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ കൈമാറി. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ സറീന അഹദ്, ശങ്കർ ഗൗഡ് തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.