Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"എയർ ഇന്ത്യ എക്സ്പ്രസ്സ്" വിഷയത്തിൽ ഇടപെടുന്നില്ല എന്ന വാർത്തയെ നിഷേധിച് പ്രവാസി സംഘടനാ നേതാക്കൾ

07 Jul 2024 21:20 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: എയർ ഇന്ത്യ എക്പ്രസ്​ വിമാനം റദ്ദാക്കൽ തുടർകഥയാവുകയാണ്. കഴിഞ്ഞ ആഴ്ച കേരള സെക്ടറിൽ വിമാനം റദ്ദാക്കലിന്റെ ഘോഷയാത്രയായിരുന്നു. ഇപ്പോൾ എയർ ഇന്ത്യ എക്പ്രസ് വിമാനങ്ങൾ റദ്ദാക്കുന്നത് വാർത്തയല്ലാതായി മാറിയിട്ടുണ്ട്.

തുടർച്ചയായി വിമാനം റദ്ദാക്കുന്നത്​ യാത്രക്കാരെ ശരിക്കും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിൽ ബന്ധുക്കളുടെ മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോവുന്നവരും ഉൾപ്പെടും. എന്നാൽ ഇത്രയോറെ വിമാന സർവിസുകൾ അടുത്തടുത്ത ദിവസങ്ങളിൽ റദ്ദാക്കിയിട്ടും ഒരു പ്രതികരണവും നടത്താത്ത പ്രവാസി സംഘടനകൾക്കെതിരെ വിമർശനവും ഉയറന്നിട്ടുണ്ട്. 

നാട്ടിലെ ചെറിയ കാര്യങ്ങൾക്കുപോലും പ്രസ്‍താവനകൾ നടത്തുകയും പ്രതികരിക്കുയും ചെയ്യുന്നവർ പ്രവാസികളുടെ അടിസ്ഥാന പ്രശ്നത്തിനെതിരെ വായടക്കാൻ കാരണമെന്താണെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. നാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ, സാംസ്കാരിക വിദ്യാഭ്യാസ സംഘടനകൾ തുടങ്ങി എല്ലാറ്റിന്റെയും പോഷക സംഘടനകകൾ ഒമാനിനിലുണ്ട്. വിവിധ കോളജുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൂർവ്വ വിദ്യാർഥി സംഘടനകൾ വിവധ ജില്ലക്കാരുടെയും പഞ്ചായത്ത് കാരുടെയും എന്തിനേറെ ഗ്രാമവാസികളുടെപോലും കൂട്ടായ്മകളും സംഘടനകളും ഒമാനിലുണ്ട്. ഇതിൽ ഇന്ത്യയിലെ ഭരണ കക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും പോഷക സംഘടനകളും ഉൾപ്പെടും. പ്രവാസികളുടെ അടിസ്ഥാന പ്രശ്നമായിട്ടും ഇത്തരം സംഘടനകൾ എന്താണ് നാവനക്കാത്തതെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. 

സാധാരണക്കാർ ഏറ്റവും കൂടൽ ആശ്രയിക്കുന്ന എയർ ഇന്ത്യ എക്പ്രസിനെ തകർക്കാർ ശ്രമിക്കുകയാണെന്ന ആരോപിക്കുന്ന പ്രവസികളും നിരവധിയാണ്. എല്ലാ പ്രവസി സംഘടനകളും എയർ ഇന്ത്യ എക്പ്രസിന്‍റെ നിലവിലെ അവസ്ഥക്കെതിരെ മുന്നിട്ടിറങ്ങണമെന്നും സർവിസുകൾ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾക്ക് വേണ്ടി മുറവിളി കൂട്ടണമെന്നും സാധാരണക്കാരായ യാത്രക്കാർ ആവശ്യപ്പെട്ടു. 

അതെ സമയം ഇക്കാര്യത്തിൽ സജീവമായ ഇടപെടൽ വർഷങ്ങളായി ഇടതു അനുകൂല സാമൂഹിക സംഘടനകൾ ഉയർത്തിക്കൊണ്ടു വരുന്ന ഒന്നാണെന്നും, സ്വകാര്യ വൽക്കരണം രാജ്യത്തെയും സാധാരണക്കാരനെയും എത്രമാത്രം ദോഷകരമായി ബാധിക്കും എന്നതിന്റെ വലിയ ഉദാഹരണമാണിതെന്നും ഇക്കാര്യത്തിൽ പ്രവാസി സംഘടനകളുടെ കൂട്ടായ പ്രതിഷേധം ആവശ്യമാണെന്നും സാമൂഹിക പ്രവർത്തകൻ സന്തോഷ്‌കുമാർ പറഞ്ഞു. 

കേരളത്തിൽ നിന്നുള്ള എം.പി.മാരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും ഇക്കാര്യം പാർലിമെന്റിൽ നിരവധി തവണ ഉന്നയിക്കുകയും ചെയ്തതാണെന്നു സാമൂഹിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ പറഞ്ഞു, എയർ ഇന്ത്യ ഇന്ന് സ്വകാര്യ വൽക്കരിക്കപ്പെട്ടു, ഒരു സ്വകാര്യ കമ്പനിക്കെതിരെ സമരം ചെയുന്നതിന് പരിമിതി ഉണ്ടായിട്ടും എയർ ഇന്ത്യ ക്സ്പ്രസ്സ് ഓഫീസിന്ന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചവർ ആണ് ഓ.ഐ.സി.സി എന്നും സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.



കടപ്പാട്: ലൈഫ് ഇൻ ഒമാൻ



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News