Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 18:05 IST
Share News :
ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി യു എ ഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ എം എസ് എസ് ഹാളിൽ പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു.
അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യു എ ഇ യിലെ പ്രമുഖ അഭിഭാഷകൻ ഡോ. ഹാനി ഹമൂദ ഹജാജ് ഉദ്ഘാടനം നടത്തി.
വിസ, നിക്ഷേപ തട്ടിപ്പുകൾ, അനധികൃത റിക്രൂട്ട്മെൻറ്, പാസ്പോർട്ട് - വിസ കാലാവധി കഴിഞ്ഞവർ, ജയിലിൽ കഴിയുന്നവർ, നാട്ടിൽ പോകാൻ നിയമ തടസ്സമുള്ളവർ എന്നിങ്ങനെയുള്ള നൂറോളം പരാതികളാണ് നീതി മേളയിൽ പരിഗണിച്ചത്.
പതിനഞ്ച് അഭിഭാഷകരും, സാമൂഹ്യ പ്രവർത്തകരും അടങ്ങിയ അഞ്ച് ടീമുകളായാണ് പരാതികൾ കേട്ടത്. മോഹൻ വെങ്കിട്ട് ചെയർമാനും അഡ്വ. അസീസ് തോലേരി കൺവീനറുമായ മോണിറ്ററിങ്ങ് കമ്മിറ്റി തുടർ നടപടികൾക്ക് നേതൃത്വം നൽകും. ദുബായ് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അഹമ്മദ് അൽസാബി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, നോർക്ക ഡയരക്ടർ മുസ്തഫ, അക്കാഫ് പ്രസിഡണ്ട് പോൾ ടി ജോസഫ് , എം എസ് എസ് പ്രസിഡണ്ട് അസീസ്, അഡ്വ. നജുബുദീൻ, പിൽസ് യു എ ഇ പ്രസിഡണ്ട് കെ കെ അഷറഫ് , ബിജു പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. "പ്രവാസി ഗൈഡ്" ഗ്രന്ഥകാരൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, മുതിർന്ന അഭിഭാഷകൻ കെ എസ് അബ്ദുൾ അസീസ് എന്നിവരെ ആദരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.