Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 01:16 IST
Share News :
മസ്‌ക്കറ്റ്: മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രവാസി ഭാഷാ പുരസ്‌ക്കാരത്തിന് പി മണികണ്ഠൻ എഴുതിയ എസ്കേപ്പ് ടവർ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ജി സി സി രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച കൃതിക്കാണ് ഈ അവാർഡ് നൽകുന്നത്. ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ്, നവംബർ 15 വെള്ളിയാഴ്ച നടക്കുന്ന അക്ഷരം 2024 സംസ്ക്കാരികോൽസവത്തിൽ വച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു പി മണികണ്ഠന് സമ്മാനിക്കും. ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങി കലാ സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ഡീ സി ബുക്ക്സ് 2023 നവംബറിൽ പ്രസിദ്ധീകരിച്ച ഈ നോവൽ വലിയൊരു വിഭാഗം വായനക്കാരെ ആകർഷിച്ചു കൊണ്ട്, കുറഞ്ഞ കാലത്തിനുള്ളിൽ മൂന്നാം പതിപ്പിലെത്തി നിൽക്കുകയാണ്. കേരള സാഹിത്യ അക്കാദമിയിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ സദസ്സിൽ അക്കാദമി പ്രസിഡൻറ് സച്ചിദാന്ദനാണ് എസ്കേപ്പ് ടവറിന്റെ പ്രകാശനം നിർവഹിച്ചത്. കേരളത്തിലും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത പുസ്തക ചർച്ചകൾ ഈ നോവലിനെ ആസ്പദമാക്കി നിലവിൽ നടന്നു കഴിഞ്ഞിട്ടുണ്ട്.
പ്രവാസത്തിൻറെ ഉപരിതലങ്ങളിലൂടെ കേവലമായി കടന്നു പോകുന്ന ഒന്നല്ല എസ്കേപ്പ് ടവർ എന്നും, മറിച്ച് അതിൻറെ വിവിധ അടരുകൾ സൂക്ഷ്മമ മനനങ്ങൾക്ക് വിധേയമാക്കി, പ്രവാസ ലോകത്തിൻറെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചലനങ്ങളെ കൃത്യമായടയാളപ്പെടുത്തുന്ന ഫിക്ഷണൽ ഡോക്യുമെന്റേഷനാണ് പി മണികണ്ഠൻ നടത്തിയിരിക്കുന്നതെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തിയതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ പറഞ്ഞു. പുരസ്‌ക്കാരത്തിന് അർഹനായ പി മണികണ്ഠന് ആശസകളും അഭിനന്ദങ്ങളും നേരുന്നതായും, അവാർഡ് സമർപ്പണ ചടങ്ങിലേക്ക് ഒമാനിലെ മുഴുവൻ ഭാഷാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായും അവർ കൂട്ടിച്ചേർത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.