Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടക്കും.

14 Mar 2025 19:20 IST

WILSON MECHERY

Share News :

പോട്ട: അപകടങ്ങളും മരണങ്ങളും തുടർച്ചയായി ഉണ്ടാകുന്ന പോട്ട ആശ്രമം ദേശീയപാത ജംഗ്ഷൻ താല്ക്കാലികമായി അടക്കാൻ തീരുമാനിച്ചു.

നേരത്തേ ഇവിടെയുള്ള റോഡ് ക്രോസിംഗ് അടക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ ക്രോസിംഗ് ഒഴിവാക്കണമെന്ന അഭിപ്രായം അറിയിച്ചിരുന്നതാണ്.എന്നാൽ പ്രധാനപ്പെട്ട എഴുന്നള്ളത്ത് പാത റോഡ് ദേശീയപാത ക്രോസ് ചെയ്യാൻ ബദൽ സംവിധാനം ഒരുക്കണം എന്ന ആവശ്യം ഉണ്ടായതിനാൽ

അടക്കാൻ സാധിച്ചിരുന്നില്ല.

പിന്നീട് MP, MLA ,നഗരസഭ ചെയർമാർ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഇവിടെ അണ്ടർപാസ്സേജ് നിർമ്മിക്കാൻ NHI അനുമതി നൽകുകയും ഇതിന് 43 കോടി രൂപ അനുവദിക്കുകയും ചെയ്തു.നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നുണ്ട്.

മാർച്ച് മാസം കഴിയുന്നതോടെ നിർമ്മാണം ആരംഭിക്കാൻ കഴിയും എന്ന്

ഇന്ന് ചേർന്ന യോഗത്തിൽ

NHI അധികൃതർ അറിയിക്കുകയും ചെയ്തു.അപടകങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇവിടെ ആവശ്യമായ ഗതാഗത നിയന്ത്രണം അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ,

MLA യുടേയും നഗരസഭ ചെയർമാൻ്റെയും നേതൃത്വത്തിൽ ഇന്ന് അടിയന്തിര യോഗം ചേർന്ന് അധികൃതരുമായി ചർച്ച ചെയ്തു.

ചർച്ചയുടെ അടിസ്ഥാനത്തിൽ അപടകങ്ങൾ ഒഴിവാക്കാൻ ഇവിടെ ദേശീയ പാതയിലെ ക്രോസിംഗ് ഒഴിവാക്കാൻ തീരുമാനിച്ചു.

ഇതിൻ്റെ ഭാഗമായി കിഴക്ക് ഭാഗത്തെ സർവ്വീസ് റോഡിൽ നിന്നുള്ള പ്രവേശന ഭാഗവും, മധ്യഭാഗത്തെ ക്രോസിംഗും അടക്കാൻ തീരുമാനിച്ചു.

ചാലക്കുടി ഭാഗത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മുൻകാലത്ത് പോയിരുന്നതു പോലെ, കിഴക്ക് ഭാഗത്ത് വീതി കൂട്ടിയ സർവ്വീസ് റോഡിലൂടെ സുന്ദരികവല 

വഴി പോട്ട ജംഗ്ഷനിലൂടെ പോകും.

എഴുന്നള്ളത്ത് പാതയിലൂടെ സർവ്വീസ് നടത്തുന്ന ബസുകളുടെ ക്രമീകരണം 

ബസ് ഉടമകളായി ആലോചിച്ച് തീരുമാനിക്കും.

കോടതി ജംഗ്ഷനിലെ അണ്ടർ പാസേജിൻ്റെ ബെൽ മൗത്തുകൾ കൂടുതൽ സൗകര്യപെടുത്തുന്നതിനുള്ള നടപടികളും പൂർത്തിയാക്കാൻ തീരുമാനിച്ചു.

സനീഷ്കുമാർ ജോസഫ് MLA,നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ,

NHI മാനേജർ ബിജു കുമാർ,

SHOസജീവ്.എം.കെ,ജോയിൻ്റ് ആർ ടി ഒ ഇൻ ചാർജ്ജ് വി ശശി, AMVI സെബാസ്റ്റ്യറ്റ്യൻ ജോസഫ്കൗൺസിലർമാരായ ബിജു S ചിറയത്ത്, ആനി പോൾ,M.M അനിൽകുമാർ, വി.ഒ. പൈലപ്പൻ, ആലീസ് ഷിബു, സി.എസ്.സുരേഷ്, വൽസൻ ചമ്പക്കര , ലിബി ഷാജി, ജോജി കാട്ടാളൻ,ബിജി സദാനന്ദൻ,

K.S സുനോജ്,എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News