Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2025 19:54 IST
Share News :
ഇരിഞ്ഞാലക്കുട:
0480 "പൂക്കാലം" എന്ന പേരിൽ രാസലഹരിക്കെതിരെ നടത്തിയ പ്രചരണം യു.ആർ.എഫ് ലോക റെക്കോർഡ് കരസ്ഥമാക്കി.
ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക സംഘടനയായ 0480 പ്രവർത്തകർ നടത്തിയ പരിശ്രമമാണ് ലോക റെക്കോർഡിലെത്തിയത് .
24,434 പൂക്കളങ്ങളിൽ രാസലഹരിക്കെതിരെ ഞങ്ങളും 0480വിനൊപ്പം എന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ പ്രചരണം മാറിയത്. ആഗസ്റ്റ് 31 ന് രാവിലെ മുതൽ വീടുകളിലും സ്ഥാപനങ്ങളിലും ഇട്ട പൂക്കളങ്ങളിൽ 0480വിൻ്റെ സന്ദേശം വെച്ചുള്ള ഫോട്ടോകൾ ഡിജിറ്റൽ വാർട്സാപ്പിലേക്ക് എത്തി.
ഇതോടൊപ്പം ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന പൂക്കളമത്സരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടൻ, എം.പി ജാക്ക്സൺ,സിസ്റ്റർ ബ്ലെസ്സി, നളിൻ .എസ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകീട്ട് 6 ന് സമാപന സമ്മേളനത്തിൽ യു.ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപനം നടത്തി.മന്ത്രി. ഡോ.ആർ.ബിന്ദു 0480 പ്രസിഡണ്ട് യു. പ്രദീപ് മേനോന് ലോക റിക്കാർഡ് സർട്ടിഫിക്കറ്റും,പ്രോഗ്രാം കോർഡിനേറ്ററായ സോണിയ ഗിരിക്ക് കൈമാറി.ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സാക്ഷ്യപത്രം സെക്രട്ടറി റഷീദ് കാറളത്തിനും കൈമാറി.
പൂക്കള മത്സരത്തിലെ വിജയികളായ കുന്നംകുളം ഉണർവ്, പട്ടിക്കാട് ബട്ടർഫ്ലൈ / പൊറത്തിശേരി സ്പാ
ർട്ടൻസ് എന്നിവർ യഥാക്രമം മൂന്ന് സ്ഥാനങ്ങൾ നേടി ഇവർക്ക്
ക്യാഷ് അവാർഡും ട്രോഫിയും നൽകി.
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി കോഡിനേറ്റർ രാജേന്ദ്രൻ സി.വിയെ ചടങ്ങിൽ ആദരിച്ചു
തുടർന്ന് പെരിഞ്ഞനം നക്ഷത്രയുടെ വീരനാട്യം പരിപാടിയും നടന്നു.
ക്രൈസ്സ്റ്റ് കോളേജ് മാനേജർ ഫാ : ജോയ് പീനിക്കപ്പറമ്പിൽ ,കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻകുട്ടിയാശാൻ ,സാവിത്രി അന്തർജനം, സുദീപ് മേനോൻ, സജീവ് കല്ലട
തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.