Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനിക്കാരുടെ പൊന്നോണം പൊന്നോത്സവമായി മാറി

15 Oct 2024 21:09 IST

- MOHAMED YASEEN

Share News :

സലാല: പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ പൊന്നാനിക്കാരുടെ പൊന്നോണം 2024 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട് പന്ത്രണ്ട് മണി വരെ നീണ്ടുനിന്ന പൊന്നോത്സവം കുടുംബാംഗങ്ങൾ അടക്കം ഇരുന്നൂറോളം പേരുകൾ പങ്കെടുത്തു. ഓണപ്പൂക്കളും, ഓണസദ്യയും, ഓണപ്പാട്ടുകളും, വടംവലി മത്സരവും, കുട്ടികളുടെ കലാപരിപാടികളുമായി വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 

സലാലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോക്ടർ സിദ്ദീഖ്, ഷബീർ കാലടി, പവിത്രൻ കാരായി, ഡോക്ടർ പ്രശാന്ത്, ഷെജീബ് ജലാൽ, ഡോക്ടർ നിസ്താർ തുടങ്ങിയവർ പങ്കെടുത്തു. 

ഓണ സദ്യക്ക് ബാലൻ, മുസ്തഫ ബലതീയ, മുജീബ് റഹ്മാൻ, മണി പള്ളിക്കര, സന്തോഷ് കുമാർ, ഗോപി തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കളത്തിന് ആനന്ദൻ, അനിൽ, സുരേഷ് എന്നിവർ നേതൃത്വം നൽകി. മറ്റു കലാപരിപാടികൾക്ക് അൻവർ പൊന്നാനി, ശിഹാബ് മാറഞ്ചേരി, സവാദ് വെളിയംകോട്, നൗഷാദ് കുരുക്കൾ, ഫമീഷ്, മുഹമ്മദ് റാഫി, റെനീഷ് കെ പി, മുസ്താഖ്  തുടങ്ങിയവർ നേതൃത്വം നൽകി 

വൈകിട്ട് നടന്ന പൊതു പരിപാടി അരുൺകുമാർ അധ്യക്ഷത വഹിച്ചു, ജൈസൽ എടപ്പാൾ സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നാഷണൽ വനിതാ കമ്മറ്റി പ്രസിഡണ്ട് സൽമ നസീർ, എ എം നസീർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. 

 ഫിറോസ് അലി, അജിത് കുമാർ, കബീർ പൊന്നാനി, ഡോക്ടർ സമീർ ആലത്ത്, ഖലീൽ റഹ്മാൻ, ഇർഫാൻ ഖലീൽ, സ്നേഹ ഗിരീഷ്, റിൻസില റാസ്, ഐഷ കബീർ, സെലീലാ റാഫി, ഷാനിമ ഫിറോസ്, ഫർഹാന മുസ്താഖ്, ഷൈമ ഇർഫാൻ, മുഹ്സിന അഷ്‌ഫാക്ക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News