Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അല്ലുവിന് തടിയൂരാന്‍ സാധിക്കില്ല; ശക്തമായ തെളിവ് പുറത്തു വിട്ട് പോലീസ്

17 Dec 2024 09:40 IST

Shafeek cn

Share News :

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെയും സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയും തെളിവ് പുറത്തു വിട്ട് പൊലീസ്. ബെനിഫിറ്റ് ഷോയില്‍ നടന്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി തിയേറ്റര്‍ മാനേജ്മെന്റിന് നല്‍കിയ കത്താണ് ചികട്പള്ളി പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഡിസംബര്‍ നാലിന് നടന്ന ബെനിഫിറ്റ് ഷോയില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയും പങ്കെടുത്താല്‍ അമിത തിരക്കുണ്ടാകുമെന്ന് സന്ധ്യ തിയേറ്ററിനു മുന്നറിയിപ്പ് നല്‍കുകയാണ് കത്തിലൂടെ പൊലീസ്.


സന്ധ്യ70എംഎം, സന്ധ്യ 35എംഎം എന്നീ തിയേറ്ററുകള്‍ ഒരേ കോംബൗണ്ടിലാണ് സഥിതി ചെയ്യുന്നത്. ഇരു തിയേറ്ററുകളിലേക്കും കയറുവാനായി ഒറ്റ പ്രവേശന കവാടം മാത്രമേയുള്ളൂ. അല്ലു അര്‍ജുന്‍ ബെനിഫിറ്റ് ഷോ കാണാന്‍ എത്തുന്നത് പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന വാദം പൊളിക്കാന്‍ തിയേറ്റര്‍ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം കത്ത് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചികട്പള്ളി പൊലീസിന്റെ പ്രതിരോധം.


യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ജയില്‍ മോചിതനായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതിസന്ധ്യ തീയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയേറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസിലാണ് അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലുവിന്റെ അറസ്റ്റ് വലിയ വിവാദത്തിന് തിരികൊളുത്തി. അല്ലു സമര്‍പ്പിച്ച ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു നാടകീയമായ അറസ്റ്റ്. ഇതിന് പിന്നാലെ അല്ലുവിന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അല്ലുവിനെ പുറത്തുവിടാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. 



Follow us on :

More in Related News