Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 12:20 IST
Share News :
വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം പുളിഞ്ചോട് സെന്ററില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പൈപ്പില്‍ നിന്ന് ചോര്‍ന്നൊഴുകുന്ന വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്കും സമീപത്തെ കടകളിലുള്ളവര്‍ക്കും ദുരിതമായിട്ടുണ്ട്. പമ്പിങ് ഇല്ലാത്ത സമയത്ത് പൈപ്പില്‍ ചോര്‍ച്ചയുണ്ടായ ഭാഗത്തു കൂടി മലിനജലം പൈപ്പുലൈനിലേക്ക് പ്രവേശിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ എത്രയും വേഗംചോര്ച്ച് അടക്കുന്നതിന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. ഈ ആവശ്യം ഉന്നയിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പൊതുപ്രവര്ത്തകന് കെ.ജി.രവീന്ദ്രനാഥ് നിവേദനം നല്കി.
Follow us on :
Tags:
More in Related News
Please select your location.