Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 21:39 IST
Share News :
കടുത്തുരുത്തി: കാരിക്കോട്
സ്നേഹാധിഷ്ഠിതമായ കുടുംബ ബന്ധങ്ങളിലൂടെ നന്മയുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയണമെന്ന് കൊച്ചി - കണയന്നൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് ഡോ എൻ സി ഉണ്ണികൃഷ്ണൻ പറഞ്ഞു.
1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം
എൻ എസ് എസ് കരയോഗം കുടുംബ സംഗമവും വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.... വൈക്കം താലൂക്ക് യൂണിയൻ ചെയർമാനും കരയോഗം പ്രസിഡൻ്റുമായ പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു... കുടുംബ ജീവിതം ഭദ്രമാക്കുന്നതിൽ കരയോഗങ്ങൾക്കുളള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....
കരയോഗത്തിൻ്റെ 2025 - 26 ലേക്കുള്ള ബജറ്റ് കരയോഗം സെക്രട്ടറി എൻ എൻ സുരേഷ് കുമാർ അവതരിപ്പിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറിമാരായ അഖിൽ ആർ നായർ, എം കെ മോഹൻകുമാർ എന്നിവർ സ്ക്കോളർഷിപ്പ് എൻഡോവ്മെൻറ് എന്നിവ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ ഭവന നിർമ്മാണ സഹായം വിതരണവും മേഖലാ സെക്രട്ടറി വി കെ ശ്രീകുമാർ പഠനോപകരണം വിതരണം ചെയ്തു.... അഡീഷണൽ ഇൻസ്പെക്ടർ എസ് മുരുകേശ് ഉപഹാര സമർപ്പണം നടത്തി. കെ ടി ശശിധരൻ, ദീപു കുമാർ, പി ബി ജയകുമാർ, സുബ്രഹ്മണ്യക്കുറുപ്പ്, കെ ജി ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. കളരിപ്പയറ്റ്, ഭജൻസ്, നാടോടി നൃത്ത നൃത്ത്യങ്ങൾ, തിരുവാതിര തുടങ്ങി വിവിധ പാരമ്പര്യ കലാരൂപങ്ങളും കുടുംബ മേളയുടെ ഭാഗമായി നടത്തി.
Follow us on :
Tags:
More in Related News
Please select your location.