Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 16:03 IST
Share News :
സാംസങ്ങ്, ആർക്കിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രയോജനങ്ങൾ കൂടുതൽ വ്യാപകമായി സ്മാർട്ട്‌ഫോണുകളിലേക്കെത്തിക്കാൻ തയ്യാറെടുക്കുകയാണ്. അമേരിക്കയി ആസ്ഥാനമാക്കിയ എഐ സ്റ്റാർട്ടപ്പ് സ്ഥാപനമായ പെർപ്ലെക്‌സിറ്റിയുമായി സാംസങ്ങ് ചർച്ചകളിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിളിന്റെ ജെമിനൈയ്‌ക്ക് പകരമായി, ഭാവിയിലെ സാംസങ്ങ് സ്മാർട്ട്ഫോണുകളിൽ പെർപ്ലെക്‌സിറ്റി എഐ ഇൻറഗ്രേറ്റ് ചെയ്യുന്നതാണ് ലക്ഷ്യം.
ചർച്ചകൾ വിജയകരമായാൽ, 2026-ൽ പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി എസ്26 സീരീസിൽ തന്നെ പെർപ്ലെക്‌സിറ്റി എഐ സവിശേഷതകൾ പ്രതീക്ഷിക്കാം. ബ്രൗസർ, ബിക്സ്ബി വിർച്വൽ അസിസ്റ്റന്റ്, ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങി നിരവധി മേഖലകളിൽ പെർപ്ലെക്‌സിറ്റിയുടെ മികവുള്ള എഐ സംവിധാനങ്ങൾ എത്തിക്കാനാണ് പദ്ധതി. ഇതുവഴി, ഗൂഗിളിന്റെ ജെമിനൈയിൽ നിന്നുള്ള ആശ്രയം ഗണ്യമായി കുറയാനാണ് സാധ്യത.
ഇത് സാംസങ്ങിന്റെ എഐ നയത്തിൽ വലിയൊരു വഴിതിരിവായേക്കും. നിലവിൽ, ഗാലക്‌സി എഐ സവിശേഷതകൾക്ക് സാംസങ്ങ് ഗൂഗിളിന്റെ ജെമിനൈയെയാണ് ആശ്രയിക്കുന്നത്. എന്നാൽ പെർപ്ലെക്‌സിറ്റിയുമായി പങ്കാളിത്തത്തിലാകുന്നത് അതിൽ വലിയ മാറ്റമുണ്ടാക്കും.
അതേസമയം, മോട്ടോറോളയും ഇതിനകം പെർപ്ലെക്‌സിറ്റിയുമായി സഹകരിച്ച് റേസർ 60, റേസർ 60 അൾട്ര പോലുള്ള മോഡലുകളിൽ എഐ അസിസ്റ്റന്റ് സേവനം ഉൾപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. സാംസങ്ങും പെർപ്ലെക്‌സിറ്റിയും തമ്മിലുള്ള ചർച്ചകൾ 2024 ആദ്യം തുടങ്ങിയതും, ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നതുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഫ്റ്റ്‌വെയർ സഹകരണത്തിന് പുറമെ, പെർപ്ലെക്‌സിറ്റിയിലെ പ്രധാന നിക്ഷേപകരിൽ ഒരാളായി മാറാനും സാംസങ്ങ് ആഗ്രഹിക്കുന്നതായി അറിയുന്നു. ഇതിനോടകം തന്നെ, സാംസങ്ങിന്റെ നിക്ഷേപ വിഭാഗമായ Samsung Next 2024 മുതൽ പെർപ്ലെക്‌സിറ്റിയിലേക്ക് സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്.
അതേസമയം, ആപ്പിളും പെർപ്ലെക്‌സിറ്റി എഐയിൽ താത്പര്യം കാണിച്ചുവരുന്നുണ്ട്. സിരിയ്ക്ക് വേണ്ടി ഗൂഗിളിനും ഓപ്പൺ എഐയ്ക്കും പകരമായി പെർപ്ലെക്‌സിറ്റിയെ ഉപയോഗിക്കുന്നതിനായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ആപ്പിള്‍ അധികൃതർ ഇതോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.