Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.സി ജോർജ് മെഡിക്കൽ കോളജിലേക്ക്

24 Feb 2025 19:14 IST

CN Remya

Share News :

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതി റിമാന്റ് ചെയ്ത പി.സി ജോർജ് മെഡിക്കൽ കോളേജിലേക്ക്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇസിജി വ്യാതിയാനം കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ അഡ്മിറ്റ് ചെയ്തത്. കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലേക്ക് ആണ് മാറ്റുന്നത്

കാർഡിയാക് ഡോക്ടരുടെ പരിചരണം വേണം എന്ന് ഉത്തരവ്. പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് മജിസ്ട്രേട്ട് ഉത്തരവിട്ടത്.

മതവിദ്വേഷ പരാമർശത്തിൽ 14 ദിവസത്തേയ്ക്ക് പി സി ജോർജിനെ റിമാൻഡ് ചെയ്തിരുന്നു. പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്‌. പി സി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പി സി ജോർജിൻ്റെ ജാമ്യഹർജി പരി​ഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി സി ജോർജിന് വേണ്ടി ഹാജരായത്. ആരോ​ഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ സപ്പോർട്ടിലാണെന്നതിൻ്റെ രേഖകളും പി സി ജോർജ് കോടതിയിൽ സമർ‌പ്പിച്ചിരുന്നു. എന്നാൽ പിസി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദങ്ങളെല്ലാം നിരാകരിച്ചായിരുന്നു കോടതി പി സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Follow us on :

More in Related News