Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 15:16 IST
Share News :
താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്ന് വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ചാണ് പാര്‍വതി തുറന്നു സംസാരിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് ടെക്നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കുറെ നാളുകളായി സിംഗിളാണ്. മുന്‍കാമുകന്‍മാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഡേറ്റിങ് ആപ്പിലുണ്ട്. ടിന്‍ഡറില്‍ ഫോട്ടോ ഇട്ടിട്ടുണ്ട് എന്നാണ് പാര്‍വതി പറയുന്നത്.
''സിനിമാ രംഗത്ത് ടെക്നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടന്‍മാരുമായോ സംവിധായകരുമായോ റിലേഷന്‍ഷിപ്പുണ്ടായിട്ടില്ല. അത് പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുന്‍കാമുകന്‍മാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാന്‍. പലരുമായും ഞാന്‍ ഇപ്പോഴും സംസാരിക്കാറുണ്ട്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവര്‍ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം, ഞാന്‍ സന്തോഷവതിയാണ്.''
ചിലപ്പോള്‍ ഒറ്റപ്പെടല്‍ തോന്നും. കെട്ടിപ്പിടിക്കാന്‍ തോന്നുന്ന ദിവസങ്ങളുണ്ട്. മനുഷ്യരുടെ സ്പര്‍ശമില്ലാതെ നമ്മള്‍ കടന്നു പോകുന്ന ദിവസങ്ങളുണ്ടല്ലോ. അത് ന്യായരഹിതമാണ്. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി ഞാന്‍ സിംഗിളാണ്, ഏകദേശം മൂന്നര വര്‍ഷത്തോളമായി. നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കള്‍ ഡേറ്റിങ് ആപ്പുകള്‍ പരിചയപ്പെടുത്തി.''
''പക്ഷേ, ആളുകളെ 'ഷോപ്പ്' ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഫ്രാന്‍സില്‍ വെച്ച് ടിന്‍ഡറില്‍ എന്റെ പ്രൊഫൈല്‍ പിക്ചര്‍ വച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച് നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവള്‍ പറഞ്ഞു. ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. പക്ഷേ, പെട്ടെന്ന് തന്നെ ഞാന്‍ ടിന്‍ഡര്‍ ഉപേക്ഷിച്ചു. പിന്നീട് ബംബിള്‍, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകള്‍ വന്നു. ഞാന്‍ ഡേറ്റിങ് ആപ്പുകളിലുണ്ട്.''
''ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തുവയ്ക്കും. ചിലരുടെ ബയോ വായിച്ചാല്‍ കഥയെഴുതാം. പക്ഷേ, അവരെ താഴ്ത്തി കാണുകയല്ല, ചിലപ്പോള്‍ ഞാനും അങ്ങനെ ബയോ വയ്ക്കാറുണ്ട്. ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. പക്ഷേ, എനിക്ക് പഴയ രീതിയില്‍ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകള്‍ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം'' എന്നാണ് പാര്‍വതി പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.