Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 15:59 IST
Share News :
മാള:
ആദ്യകാല ഹാർമോണിസ്‌റ്റും, ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശ്‌സതനായിരുന്ന അന്നമനട പരമൻ സ്‌മരണാർത്ഥം എർപ്പെടുത്തിയ സർഗ്ഗപ്രഭ പുരസ്ക്‌കാരം ഇത്തവണ പ്രശ്‌സ്ത സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർക്ക് സമർപ്പിക്കും. സംഗീത മേഖലയിൽ വിദ്യാധരൻ മാസ്‌റ്ററുടെ അതുല്യ സംഭവനകളെ മാനിച്ചാണ് സർഗ്ഗപ്രഭാ പുരസ്ക്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. 25,000 രൂപയും പ്രശ്‌സതി പത്രവും ശിൽപ്പവുമാണ് പുരസ്ക്കാരമായി നൽകുന്നത്. മുൻ വർഷങ്ങളിൽ ശ്രീകുമാരൻ തമ്പി, പി.ജയചന്ദ്രൻ എന്നിവരാണ് ഈ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.
ജയരാജ് വാര്യർ ചെയർമാനും ഗായകൻ മധു ബാലകൃഷ്‌ണൻ, സംഗീതജ്ഞൻ അന്നമനട ബാബുരാജ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തിട്ടുള്ളത്.ജനുവരി 28 ന് ഞായറാഴ്ച വൈകിട്ട് 6.00 ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പുരസ്ക്കാരം സമർപ്പിക്കും. കൊടുങ്ങൂർ എം.എൽഎ.അഡ്വ. സുനിൽകുമാർ അധ്യക്ഷത വഹിക്കും. പ്രശസ്ത ഗാനരചയിതാവ് ശ്രീ. ബി.കെ.ഹരി നാരായണൻ മുഖ്യാതിഥി ആയിരിക്കും. മുൻ എം.എൽഎ. ടി.യു. രാധാകൃഷ്‌ണൻ മുഖ്യ പ്രഭാക്ഷണം നടത്തും.
സമ്മേളനാനന്തരം പ്രശസ്‌ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധൻ്റെ കുച്ചിപ്പുഡി നൃത്തം ഉണ്ടായിരിക്കും. ഉച്ചക്ക് 3.30 ന് സീനിയർ വിഭാഗത്തിൻ്റെ മെഗാ ഫൈനൽ ചലച്ചിത്ര ഗാനമത്സരവും നടക്കും.
സംഗീത മേഖലയിൽ മാള അരവിന്ദൻ, കൊടകര മാധവൻ,, പ്രദീപ് അഷ്ടമിച്ചിറ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർക്കൊപ്പം ദീർഘകാലം കലാ മേഖലയിൽ സജീവമായിരുന്ന പരമൻ അന്നമനട ഹാർമോണിസ്റ്റ് ആയും, സംഗീത സംവിധായകനെന്ന നിലയിലും, ഗായകനെന്ന നിലയിലും അടുത്തകാലം വരെ സജീവമായിരിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനുവേണ്ടി 'പരമൻ അന്നമനട ഫൗണ്ടേഷൻ' മുതിർന്ന സംഗീതജ്ഞരെ ആദരിച്ച് കൊണ്ട് നടത്തുന്ന പ്രതിമാസ മെഹഫിൽ പരിപാടിയും ശ്രദ്ധേയമാണ്.
പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാനും അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിട്ടുള്ള പി.വി. വിനോദ് ഫൗണ്ടേഷൻ സെക്രട്ടറിയും ജനറൽ കൺവീനറുമായ അന്നമനട ബാബുരാജ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി.കെ. സതീശൻ, ഫൗണ്ടേഷൻ ട്രഷറർ ഇ. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.