Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 19:29 IST
Share News :
പാറത്തോട് :പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 2025-2026 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് അവതരിപ്പിച്ചു. 356949307/- രൂപ വരവും 349198440/- രൂപ ചിലവും 8750867/- രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതികള്‍ക്കായി 50804000 രൂപ ആണ് ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് 9542240- രൂപയും പാലിയേറ്റീവ് പരിചരണത്തിനായി 20 ലക്ഷം രൂപയും നിര്‍ദ്ധരരായ രോഗികള്‍ക്ക് ഡയാലിസിസ് ട്രീറ്റ്മെന്റിന് 2 ലക്ഷം രൂപയും ശുചിത്വ മാലിന്യ പരിപാലനത്തിന് 48 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്ക് 2475000 പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 45 ലക്ഷം രൂപയും, ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 26300000/- രുപയും അംങ്കണവാടി പോഷകാഹാരത്തിനായി 75 ലക്ഷം രൂപയും വനിത ക്ഷേമത്തിനായി 35 ലക്ഷം രൂപയും കലാകായിക സംസ്ക്കാര യുവജനക്ഷേമ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും, ദാരിദ്ര നിര്‍മ്മാണ പദ്ധതികള്‍ക്കായി 51200000 രൂപയും കാര്‍ഷിക മേഖലയ്ക്കായി 13800000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാര്‍ യോഗത്തി ല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.ജെ മോഹനന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ തോമസ് കട്ടക്കന്‍, മുന്‍ പ്രസിഡന്റുമാരായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ആസൂത്രണ സമിതി അംഗം പി.കെ ബാലന്‍, സി.കെ ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിയാദ് കെ, റ്റി. രാജന്‍, ജിജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവർ
Follow us on :
More in Related News
Please select your location.