Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 10:54 IST
Share News :
മുൾട്ടാൻ: പാകിസ്ഥാനെതിരെ മുൾട്ടാനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗിസിൽ പാക്കിസ്ഥാൻ 156/6 എന്ന നിലയിൽ ആണ്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അബ്‌ദുള്ള ഷഫീഖ്, ക്യാപ്റ്റൻ ഷാൻ മസൂദ്, സൽമാൻ ആഗ എന്നിവരുടെ സെഞ്ചുറിയുടെ ബലത്തിൽ 556 എന്ന ശക്തമായ ടോട്ടൽ ആണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ബാസ്‌ബോൾ ശൈലിയിൽ 823/7 എന്ന പടുകൂറ്റൻ സ്കോറും 267 റൺസിൻ്റെ ലീഡും സ്വന്തമാക്കി. ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറിയും, ജോ റൂട്ട് ഇരട്ട സെഞ്ചുറിയും നേടി.
പാകിസ്ഥാൻ്റെ രണ്ടാം ഇന്നിംഗ്സ് തകർച്ചയോടെ ആയിരുന്നു. 82 റൺസ് എടുക്കുന്നതിനിടെ അവർക്ക് ആറു വിക്കറ്റുകൾ നഷ്ടമായി. ടെസ്റ്റിനിടയിൽ പനി ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്രാർ അഹമ്മദ് പാക്കിസ്ഥാൻ നിരയിൽ ബാറ്റ് ചെയ്യാൻ സാധ്യത ഇല്ല.
അഞ്ചാം ദിനം രാവിലെ തന്നെ പാകിസ്ഥാൻ്റെ 3 വിക്കറ്റ് കൂടി നേടാൻ ആയാൽ ഇംഗ്ലണ്ടിന് ജയം ഉറപ്പിക്കാം. ആദ്യ ഇന്നിംഗ്‌സിൽ 500 റൺസിന് മുകളിൽ സ്കോർ ചെയ്ത ശേഷം തോൽക്കുന്ന ആദ്യ ടീം എന്ന നാണക്കേടിൻ്റെ റെക്കോർഡാണ് പാക്സിതാനെ കാത്തിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.