Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 08:14 IST
Share News :
മസ്കറ്റ്: ഒമാനിൽ നിന്നും ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത നാടക, കലാ പ്രവർത്തകനും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവുമായ പത്മനാഭൻ തലോറയ്ക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗം യാത്രയപ്പ് നൽകി.
ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് കേരളാ വിങ് കൺവീനർ സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ കോ കൺവീനർ വിജയൻ കെ.വി.
സ്വാഗതം പറഞ്ഞു.
പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ശ്രീ വിൽസൺ ജോർജ്ജ്, ഐ എസ് സി ജനറൽ സക്രട്ടറി ഷക്കീൽ കോമോത്ത്, കേരള വിങ് മാനേജ്‌മെൻ്റ് കമ്മറ്റി അംഗങ്ങൾ, ഒമാനിലെ വിവിധ കലാ സാംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
കേരള വിഭാഗത്തിൻ്റെ രൂപീകരണ കാലം മുതൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായിക്കൊണ്ട്, വിശിഷ്യാ നിരവധി നാടകങ്ങൾ കേരള വിഭാഗത്തിന് വേണ്ടി അരങ്ങിലെത്തിച്ചത് പത്മനാഭൻ തലോറ ആണെന്ന് സന്തോഷ് കുമാർ പറഞ്ഞു.
ഒരു സാധാരണ തൊഴിലാളിയായ പപ്പേട്ടൻ എത്ര തിരക്കിനിടയിലും നാടക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താറുണ്ടെന്നും ഒമാനിൽ അരങ്ങേറിയ ഒട്ടുമിക്ക നാടകങ്ങളിലും പപ്പേട്ടൻ്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും വിൽസൻ ജോർജ്ജ് ഓർമപ്പെടുത്തി. ചടങ്ങിൽ വച്ച് കേരള വിങിൻ്റെ ഉപഹാരം കേരളാവിംഗ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വിൽസൻ ജോർജ്ജ്, ഷക്കീൽ കോമോത്ത് എന്നിവരും ചേർന്ന് പത്മനാഭൻ തലോറക്ക് കൈമാറി. തുടർന്ന്
കേരള വിഭാഗം സ്പോർട്സ് സെക്രട്ടറി സന്തോഷ് എരിഞ്ഞേരി നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.