Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിന് ദേശീയ സ്കൂൾ കായികമേള സീനിയർ വിഭാഗത്തിൽ ഓവറോൾ കിരീടം

09 Jan 2025 10:41 IST

Saifuddin Rocky

Share News :

കോഴിക്കോട് : നാട്ടിൽ പ്രതിഷേധങ്ങളുടെ വിലക്കിൽ ചൂട് നേരിടുമ്പോഴും അങ്ങ് ഉത്തരേന്ത്യൻ ട്രാക്കിലെ ചൂടിലും ചൂരിലും കേരളത്തിന് ദേശീയ സ്കൂൾ കായികമേള സീനിയർ വിഭാഗത്തിൽ ഓവറോൾ കിരീടം. ഝാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന മീറ്റിൽ മൂന്നു സ്വർണവും നാല് വെള്ളിയും രണ്ടു വെങ്കലവും നേടിക്കൊണ്ടാണ് കേരള ടീം കിരീടം നില നിർത്താനുള്ള ഊർജം സംഭരിച്ചത്. ഇന്നലെ റിലേയിൽ രണ്ടു സ്വർണം കൂടി നേടിയതോടെ കിരീടം ഉറപ്പിച്ചു. ആകെ ആറു വീതം സ്വർണം, വെള്ളി, വെങ്കലം എന്നിവ കരസ്ഥമാക്കി 138 പോയിന്റോടെ കിരീടം നില നിർത്തുകയായിരുന്നു. 123 പോയിന്റ് കരസ്ഥമാക്കിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.

കായികമേളയിൽ കേരളത്തിന്റെ 2 സ്വർണ്ണവും തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ആദിത്യാ അജി, ഫസലുൽ ഹഖ് എന്നിവർ കരസ്ഥമാക്കി എന്നത് ശ്രദ്ധേയമാണ്. രണ്ടു മാസം മുൻപ് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രതിഷേധത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ സ്കൂൾ ആണ് തിരുനാവായ നാവാ മുകുന്ദ സ്കൂൾ . ഇതിനെതിരെ വലിയ എതിർപ്പ് നേരിടുന്ന പശ്ചാത്തലത്തിലാണ് ദേശീയ സ്കൂൾ കായിക മേള നടന്നിരുന്നത്.

35 ആൺകുട്ടികളും അത്ര തന്നെ പെൺകുട്ടികളും അണി നിരന്ന കേരള ടീമിനൊപ്പം പരിശീലകരായി ക്യാപ്റ്റൻ കെ. എസ്. അജി മോൻ, പി. ജി. മനോജ്‌, കെ. നന്ദ ഗോപാലൻ, നദീഷ് ചാക്കോ, എം. അരവിന്ദാക്ഷൻ, കെ. സുരേന്ദ്രൻ, അമല മാത്യു, അമീർ സുഹൈൽ എന്നിവരുണ്ടായിരുന്നു. പി. പി. മുഹമ്മദ്‌ അലിയാണ് മാനേജർ.


ഫോട്ടോ : കേരളത്തിനായി 2 സ്വർണം നേടിയ തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ആദിത്യാ അജി, ഫസലുൽ ഹഖ് എന്നിവർ

Follow us on :

More in Related News