Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 21:10 IST
Share News :
പാവറട്ടി:മറ്റൊരാളുടെ വസ്തുവഹകൾ കാണിച്ച് തങ്ങളുടേതാണെന്ന് തെറ്റിധരിപ്പിച്ച് പൊതുപ്രവർത്തകനിൽ നിന്നും 21.36 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ഭാര്യാഭർത്താക്കന്മാരായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ ചാവക്കാട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് വി.ശാരിക സത്യൻ ഉത്തരവിട്ടു.പൊതുപ്രവർത്തകനായ മാക്കൽ വീട്ടിൽ അനിൽകുമാറിന്റെ പരാതിയിൽ ഇടുക്കി ജില്ലയിലെ ദമ്പതികളായ തടിയമ്പാട് വാഴത്തോപ്പ് കരയിൽ കിഴക്കേടത്ത് വീട്ടിൽ ബേബി ജോർജ്,ഭാര്യ ഐവി മോൾ വി.മൈക്കിൾ എന്നിവർക്കെതിരെയാണ് പാവറട്ടി പോലീസ് കേസെടുത്തത്.എറണാകുളത്തുള്ള ഒരു ഇടനിലക്കാരൻ വഴി അനിൽകുമാറുമായി പരിചയപ്പെട്ട പ്രതികൾ പലപ്പോഴായി ഓഫീസിലും,വീട്ടിലും നേരിൽ വന്ന് ആളുമായും വീട്ടുകാരും സൗഹൃദം സ്ഥാപിച്ചെടുക്കുകയും തുടർന്ന് തങ്ങൾക്ക് ഇടുക്കി വില്ലേജിൽ സ്ഥലമുണ്ടെന്ന് പറയുകയും തുടർന്ന് മറ്റൊരാളുടെ പേരിലുള്ള വഹകൾ കാണിച്ച് കൊടുത്ത് അനിൽകുമാറിൽ നിന്നും അഡ്വാൻസ് എന്ന നിലക്ക് പലപ്പോഴായി മൊത്തം 21.36 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു.പിന്നീട് പല പ്രാവശ്യം അനിൽകുമാർ പ്രതികളെ സമീപിച്ചെങ്കിലും ഭൂമിയുടെ രേഖകൾ നൽകാതെ നീട്ടികൊണ്ട് പോയപ്പോൾ നടത്തിയ പരിശോധനയിൽ കാണിച്ചുകൊടുത്ത ഭൂമി മറ്റൊരാളുടേതാണെന്ന് മനസിലായതിനെ തുടർന്ന് അനിൽകുമാർ അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി,മാളവിക കെ.ഷൽജി,അതുല്യ എസ്.നായർ എന്നിവർ മുഖേന കോടതിയിൽ സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടർന്നാണ് കോടതി കേസെടുത്ത് അന്വേഷിക്കാൻ പാവറട്ടി പോലീസിനോട് ഉത്തരവിട്ടത്.
Follow us on :
Tags:
More in Related News
Please select your location.