Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2024 19:06 IST
Share News :
മസ്കറ്റ്: ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിനു തുടക്കം. പ്രശസ്ത ആശുപത്രികളും പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനവും സമ്മേളനവും ആരംഭിച്ചു. മുതിർന്ന രാജകുടുംബാഗം സയ്യിദ് തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. നയതന്ത്ര പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രദർശനത്തിലെ ഇന്ത്യൻ പവിലിയൻ ഒമാൻ ഇന്ത്യൻ സ്ഥാനപതി അമിത് നരംഗ് ഉദ്ഘാടനം ചെയ്തു.
സ്ഥാനപതി കാര്യാലയ ഉപമേധാവി തവിഷി ബഹൽ പാൻഡർ, സെക്കൻഡ് സെക്രട്ടറി പാർവതി നായർ എന്നിവർ പങ്കെടുത്തു. രാജ്യാന്തര പ്രശസ്തമായതും പ്രാദേശിക മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായതുമായ 120-ൽ അധികം ആശുപത്രികൾ, ക്ലിനിക്കുകൾ, മരുന്നു നിർമാണ കമ്പനികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദർശനത്തിലെ പ്രധാന ആകർഷണവും ഇന്ത്യൻ പവിലിയനാണ്. 250 ചതുരശ്ര മീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ പവിലിയനിൽ മൂപ്പതോളം ആശുപത്രികളും മെഡിക്കൽ രംഗത്തെ പ്രധാന സ്ഥാപനങ്ങളും പങ്കെടുക്കുന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആസ്റ്റൺഓർത്തോ,ആയൂർഗ്രീൻ ആയൂർവേദ ഹോസ്പിറ്റൽസ്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അപ്പോളോ ഹോസ്പിറ്റൽസ്,ആസ്റ്റർ മെഡിസിറ്റി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ബോംബെ ഹോസ്പിറ്റൽ, ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, കാരിത്താസ് ഹോസ്പിറ്റൽ, ഡോ.കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇലാജ് ആയൂർ ഹെറിറ്റേജ് ഹോസ്പിറ്റൽ മഞ്ചേരി, മദ്രാസ് മെഡിക്കൽ മിഷൻ, മെയ്ത്ര ഹോസ്പിറ്റൽ, നെയ്യാർ മെഡിസിറ്റി, രാജഗിരി ഹോസ്പിറ്റൽ, റിച്ചാർഡ്സൺസ് ഫേസ് ഹോസ്പിറ്റൽ, സെയ്ഫി ഹോസ്പിറ്റൽ, സഞ്ജീവനം ആയൂർവേദ ഹോസ്പിറ്റൽ, എസ്പി മെഡിഫോർട്ട് ഹോസ്പിറ്റൽ, എസ് യുടി പട്ടം, ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ഡോ.അഗർവാൾ ഐ ഹോസ്പിറ്റൽ, സോമതീരം ആയൂർവേദ ഗ്രൂപ്പ്, ദി ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ്, ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കേരള ടൂറിസവും പ്രദർശനത്തിൽ സഹകരിക്കുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.