Tue Dec 12, 2023 10:56 PM 1ST

Location  

Sign In

16കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒരാൾ കൂടിഅ​റ​സ്റ്റില​ായി.

24 May 2024 07:41 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


ഈ​രാ​റ്റു​പേ​ട്ട: 16കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട തോ​ട്ടു​മു​ക്ക് വെ​ള്ളൂ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​എ​സ്. മു​ഹ​മ്മ​ദ് ഫ​സി​ൽ (41) എ​ന്ന​യാ​ളെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 16കാ​ര​നെ​യും സു​ഹൃ​ത്തി​നെ​യും ഇ​യാ​ളും സം​ഘ​വും ന​ട​ക്ക​ൽ ക്രോ​സ് വേ ​ജ​ങ്​​ഷ​നി​ൽ വെ​ച്ച്​ മ​ർ​ദി​ക്കു​ക​യും മ​ര​ക്കൊ​മ്പു​​കൊ​ണ്ട് കൗ​മാ​ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. കൗ​മാ​ര​ക്കാ​ര​നോ​ട് ഇ​വ​ർ​ക്ക് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തി​ര​ച്ചി​ലി​ൽ വി.​എം.​​മു​ഹ​മ്മ​ദ് സാ​ദി​ഖ്, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ വി.​എം. മു​ഹ​മ്മ​ദ് ഹു​ബൈ​ല്‍, പി.​പി. ജ​ഹ​നാ​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ സു​ബ്ര​ഹ്മ​ണ്യ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു

Follow us on :

Tags:

More in Related News