Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 11:32 IST
Share News :
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജീവന്‍ ഇപ്പോഴും അപകടാവസ്ഥയില്‍.് സല്‍മാഖാനെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ ഒരാളെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ പ്രതിയെ പാനിപത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്. നവി മുംബൈയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ പൊലീസ് ഹാജരാക്കും. പനവേലിലുള്ള ഫാം ഹൗസിലേക്ക് പോകുന്നവഴി സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിര്‍ത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് പറഞ്ഞു. വസതിക്ക് നേരെ വെടിവെച്ച കേസില്‍ ലോറന്‍സ് ബിഷ്‌ണോയി അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.
സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍.സി.പി നേതാവ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ നടന് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഈ കൊലപാതകത്തിന് പിന്നാലെ ലോറന്‍സ് ബിഷ്‌ണോയ് സംഘം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് ബാബാ സിദ്ദീഖിന്റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്‌ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ കുറിപ്പു വന്നിരുന്നു. കഴിഞ്ഞ മാസം വീടിനു നേരെ വെടിയുതിര്‍ത്തത് ലോറന്‍സ് ബിഷ്‌ണോയി സംഘമാണെന്ന് വിശ്വസിക്കുന്നതായി സല്‍മാന്‍ ഖാനും പൊലീസിന് മൊഴി നല്‍കിയിരുന്നു.
പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ബിഷ്‌ണോയ്, സമ്പത് നെഹ്‌റ ഗ്യാങ്ങുകള്‍ സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എഴുപതോളം പേരെ നിയോഗിച്ചിട്ടുണ്ട്. വീട്ടിലും ഫാം ഹൗസിലും കൂടാതെ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലും വരെ ഇവര്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന ശക്തമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ പനവേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. നേതാവുമായ ബാബാ സിദ്ദീഖിക്കിന് ബാന്ദ്രയില്‍ മകന്‍ സീഷന്‍ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Follow us on :
Tags:
More in Related News
Please select your location.