Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് നഗരത്തിലെ ഓണത്തിരക്ക് ; ഗതാഗതക്കുരുക്ക് പരിഹരിക്കണം. അധികാരികൾ അടിയന്തര ഇടപെടൽ നടത്തണം ; മലബാർ ഡെവലപ്മെന്റ് കൗൺസിൽ

17 Aug 2026 22:36 IST

Jithu Vijay

Share News :

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ

ഓണത്തിരക്ക് മുന്നിൽക്കണ്ട്  നേരത്തെ അഭ്യർത്ഥിച്ചിട്ടും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വകുപ്പുകൾ ഏകോപിച്ച് അനിവാര്യ മുന്നൊരുക്കങ്ങളും ഗതാഗത പുന:ക്രമീകരണങ്ങളോ  പൊതുഗതാഗത യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള യാതൊരു നടപടികളോ സ്വീകരിക്കാത്തതിന്റെ ദുരന്തഫലമാണ് ഇപ്പോൾ സമൂഹം അനുഭവിക്കുന്നതെന്ന് എം ഡി സി പ്രസിഡൻ്റ് ഷെവലിയാർ സി ഈ ചാക്കുണ്ണി അധ്യക്ഷത വഹിച്ച യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ ആമുഖപ്രഭാഷണം നടത്തി.


രോഗികൾ, വിദ്യാർത്ഥികൾ, ജോലിക്ക് എത്തുന്നവർ, വിമാന തീവണ്ടി/ ബസ്, യാത്രക്കാർ, ടൂറിസ്റ്റുകൾ, യാത്ര ചരക്ക് പൊതു വാഹന തൊഴിലാളികൾ , വ്യാപാരികൾ സേവനദാതാക്കൾ എന്നിവർ ഒരുപോലെ ദുരിതത്തിലാണ്. പല സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ വളരെയധികം പരിശ്രമിച്ചാണ്  ആംബുലൻസിനും, ഫയർഫോഴ്സ് മുതലായ വാഹനങ്ങൾക്കും വഴിയൊരുക്കുന്നത്.

നഗരത്തിലെ ഒഴിഞ്ഞു കിടക്കുന്ന നിരവധി സ്ഥലങ്ങൾ വൃത്തിയാക്കി പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും,

ജില്ലാ ഭരണകൂടമോ നഗരസഭയോ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു പ്രായോഗിക നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്ന് എം ഡി സി ഭാരവാഹികളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.


ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കൺവീനർമാരായ പി ഐ അജയൻ,ടി പി വാസു , ഡോക്ടർ അഖിൽ ആർ കൃഷ്ണൻ എന്നിവർ പങ്കെടുത്ത്

സംസാരിച്ചു.



Follow us on :

More in Related News