Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രം കുറിച്ച് മസ്‌കറ്റിൽ പാലക്കാട് ഫ്രണ്ട്സിന്റെ ഓണാഘോഷം

11 Sep 2025 18:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ചരിത്രം കുറിച്ച് മസ്‌കറ്റിൽ പാലക്കാട് ഫ്രണ്ട്സിന്റെ ഓണാഘോഷം. "ഓണം എന്നത് മലയാളിയുടെ മാത്രം ഉത്സവമല്ല എന്നും, ലോകമെന്നത് ഒരു കുടുംബം ആണെന്ന് നമ്മെ ആവർത്തിച്ചു ഓർമിപ്പിക്കുന്ന സാർവദേശീയ ആഘോഷമാണെന്നും, അതിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ് ഇവിടെ കാണുന്ന വിവിധ ദേശക്കാരുടെ സംഗമം എന്നും ഇന്ത്യൻ സ്ഥാനപതി ജി.വി ശ്രീനിവാസ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മസ്‌കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി തിരുവോണ ദിനത്തിൽ രണ്ടായിരത്തിലധികം പേർക്ക് ഓണസദ്യ, തിരുവോണദിനത്തിൽ തന്നെ പ്രജകൾകൾക്കു ആശംസകൾ നേർന്നു മഹാബലി ചക്രവർത്തിയുടെ വരവേൽപ്പ് , ആസ്വാദകനെ ഉന്മാദത്തിലെത്തിച്ച മേളം മസ്കറ്റ് അവതരിപ്പിച്ച ചെണ്ടമേളം. അതിഥികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി. വി. ശ്രീനിവാസിന്റെ മലയാളത്തിലുള്ള ഓണാശംസയും ഒപ്പം മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ് പാടിയ ഹിന്ദി ഗാനത്തിന്റെ ആലാപനവും, മലയാളത്തിന്റെ മണ്മറഞ്ഞ മഹാസാഹിത്യകാരൻ എം.ടി വാസുദേവൻനായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പാലക്കാട് കൂട്ടായ്മയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്ത ശിൽപം, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ് , അതിഥികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയ പ്രശസ്ത ചലച്ചിത്ര താരം ലക്ഷ്‍മി ഗോപാല സ്വാമിയുടെ ശാസ്ത്രീയ നൃത്തം, ലക്ഷ്മി ഗോപാലസ്വാമിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് അരങ്ങേറിയ നൃത്ത പരിപാടി, മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അവതാരകനും ചലച്ചിത്ര നടനുമായ മിഥുൻ രമേശിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകാശാഞ്ജലി, ചടുല നൃത്ത ചുവടുകൾക്കൊപ്പം യുവഗായകരായ ശ്രീനാഥും, അഞ്ജു ജോസഫും ചേർന്നൊരുക്കിയ ഗാനമേള, യുവ ചലച്ചിത്ര താരങ്ങളായ അപർണ ദാസിന്റെയും, ദീപക് പറമ്പോലിന്റെയും നിറസാന്നിധ്യം എന്നിങ്ങനെ മറക്കാനാവാത്ത ഒട്ടനവധി സുന്ദര മുഹൂർത്തങ്ങളുമായാണ് രണ്ടു ദിവസം നീണ്ടുനിന്ന പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികാഘോഷവും  കൊടിയിറങ്ങിയത്. 

പാലക്കാട് ഫ്രണ്ട്സിന്റെ ഈ വർഷത്തെ സാംസ്കാരിക അവാർഡ് മസ്കറ്റിൽ ജനിച്ചു വളർന്നു ചലച്ചിത്ര ലോകത്തെത്തിയ അപർണ ദാസിന് പ്രസിഡന്റ് ശ്രീകുമാർ സമ്മാനിച്ചു . കൂട്ടായ്മ ഈ വർഷം ഏർപ്പെടുത്തിയ സാമൂഹിക ക്ഷേമ അവാർഡ് മൂന്ന് ദശാബ്ദ കാലമായി പാലക്കാട്‌ ജില്ലയിലെ ജീവകാരുണ്യ രംഗത്ത് പ്രവൃത്തിക്കുന്ന ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും, പത്രപ്രവർത്തകയുമായ ബീന ഗോവിന്ദിന്, മസ്‌കറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സന്തോഷ് ഗീവറുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് നൽകി ആദരിച്ചു. കൂടാതെ കഴിഞ്ഞ അദ്ധ്യയന വർഷം പത്താം ക്‌ളാസ്സ്, പ്ലസ് സ്ടു പരീക്ഷകളിൽ ഉന്നത വിജയ നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കുള്ള ബഹുമതികളും ചടങ്ങിൽ വിതരണം ചെയ്തു . 

കൂട്ടയ്മയിലെ അംഗങ്ങളുടെ നൃത്ത പരിപാടികൾ, ഗാനമേള എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി. അതിഥികൾക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം കൺവീനർ താജുദ്ധീൻ മാവേലിക്കര, മലബാർ വിഭാഗം കൺവീനർ നൗഷാദ് കാക്കേരി, ഇന്ത്യൻ സോഷ്യകൾ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, നായർ ഫാമിലി യുണിറ്റ് പ്രസിഡണ്ട് സുകുമാരൻ നായർ, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധീഷ്, പി.ടി.കെ ഷെമീർ, ഭാവലയ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ രത്‌നകുമാർ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിവിധ പ്രാദേശിക കൂട്ടായ്മയുടെ ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ, വ്യവസായ -വാണിജ്യ , കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. 

പാലക്കാട്ടെ പ്രമുഖ പാചക വിദഗ്‌ദനായ പാലട പാർത്ഥൻ എന്നറിയപ്പെടുന്ന പാർത്ഥസാരഥിയുടെ സഹോദരൻ പാലട ഗണേഷ് സ്വാമിയാണ് ഓണസദ്യ ഒരുക്കിയത്. "തിരുവോണ ദിവസം രണ്ടായിരത്തിലേറെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണസദ്യ നടത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്നും, എന്നാൽ ഏറെ കൂടിയാലോചനകൾക്കു ശേഷം ഇതുമായി മുന്നോട്ട് പോകാൻ കൂട്ടായ്മയിലെ അംഗങ്ങൾ ഒന്നടങ്കം തീരുമാനിക്കുക ആയിരുന്നു എന്നും കൂട്ടായ്മയിലെ ഓരോ അംഗത്തിന്റെയും അക്ഷീണ പ്രയത്നമാണ് ഓണാഘോഷം ഇത്ര വിജയമാക്കാൻ സാധിച്ചത് എന്നും ഇതിനായി സഹകരിച്ച മാധ്യമ പ്രവർത്തകർ അടക്കമുള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രസിഡണ്ട് ശ്രീകുമാർ പറഞ്ഞു . 

വൈസ് പ്രസിഡന്റ്‌ ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോ ഓർഡിനേറ്റർ ചാരുലത , പ്രോഗ്രാം കോർഡിനേറ്റർ വൈശാഖ് മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ , ⁠മനോജ്‌ , ⁠ശ്രീനിവാസൻ , ഗോപകുമാർ , നീതു പ്രതാപ്, പ്രവീൺ എന്നിവരായിരുന്നു ഓണഘോഷ പരിപാടിയുടെ മുഖ്യ നടത്തിപ്പുകാർ.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :