Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 11:55 IST
Share News :
മസ്‌കറ്റ്: ഒമാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ജനുവരി പതിനൊന്നിന്ന്. ഏഴാമത് തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നും തിരഞ്ഞെ ടുപ്പ് കമ്മീഷണർ ബാബു രാജേന്ദ്രൻ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
നാമനിർദ്ദേശ പത്രികക്കുള്ള ഫോം വിതരണം നവംബർ 17 മുതൽ ആരംഭിക്കും. നവംബർ 21 മുതൽ പത്രിക സ്വീകരിച്ചു തുടങ്ങും. ഡിസംബർ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇവ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 14-ന് നാമനിർദ്ദേശ പട്ടികയുടെ സൂക്ഷ്‌മ പരിശോധന പൂർത്തി യാവും. ഡിസംബർ 26ന് ഉച്ച ക്ക് ഒരു മണിവരെയാണ് നാമനിർദ്ദേശ പത്രിക പിൻവലി ക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഡിസംബർ 27ന് പു റത്തുവിടും, ജനുവരി പതിനൊന്നിന്ന് മസ്‌കറ്റ് ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെ ടുപ്പ്. കെ എം ഷക്കീൽ, ദിവേഷ് ലുമ്പാ, മൈതിലി ആനന്ദ്, താപൻ വിസ്, മറിയം ചെറിയാൻ എന്നിവർ അംഗങ്ങളായ ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് വോട്ടിംഗ് സമയം. അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കും. തിരഞ്ഞെടുപ്പ് ദിവസം സ്‌കൂൾ പരിസരത്തോ പുറേത്തോ യാതൊരു വിധത്തിലുള്ള വോട്ട് പിടുത്തവും അനുവ ദിക്കില്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വോട്ടർ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കൾക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിന് www.indianschoolsbodelection.org എന്ന വെബ്സൈറ്റും ഇന്നലെ ലോഞ്ച് ചെയ്തു. പാരൻ്റ ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാനാകും. രക്ഷിതാക്കൾക്ക് ഈ സേവനം ലഭ്യമാകും.
സ്‌കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തിര ഞ്ഞെടുപ്പിലൂടെ കണ്ടെത്തുക. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗ്ഗ നിർദ്ദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ രേഖപെടുത്തിയിട്ടുണ്ട്.
വോട്ടർമാരുടെ പട്ടിക ഈ മാസം 16ന് മസ്‌കറ്റ് ഇന്ത്യൻ സ്‌കൂളിൻ്റെ നോട്ടീസ് ബോർഡിൽ പതിക്കും, വോട്ടവകാശം ലഭിക്കാ ത്തവർക്കോ പരാതി ഉള്ളവർക്കോ electioncommissionbod@ gmail.com വഴി ബോർഡ് അതികൃതരെ അറിയിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനം അനുസരിച്ചായിരിക്കും. എന്നാൽ വാഗ്ദാനങ്ങളും മറ്റും നൽകി വോട്ടുകൾ പിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമലംഘനമായിരിക്കും. തികച്ചും സമാധാന പരവും സൗഹ്യദ പരവുമായ അന്ത രീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് ഇലക്ഷൻ കമ്മീഷൻ നടത്തുന്നത്. എതിർ സ്ഥനാർഥികളെ അതിക്ഷേപിക്കുന്നതും നിന്ദിക്കുന്നതും നിയമ വിരുദ്ധ മാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേള നത്തിൽ വ്യക്തമാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.