Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 22:53 IST
Share News :
മസ്‌കറ്റ്: യുനെസ്കോയുടെ വെഴ്‌സായ് വേൾഡ് ആർക്കിടെക്ച്ചർ ആൻ്റ് ഡിസൈൻ പുരസ്‌കാരം ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിന്. ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിൽ മികച്ച എക്സ്റ്റീരിയർ രൂപകൽപ്പനക്കുള്ള പുരസ്‌കാരമാണ് പാരിസിൽ നടന്ന ചടങ്ങിൽ യുനെസ്കോ പ്രഖ്യാപിച്ചത്.
ഒമാൻ്റെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഒമാൻ്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രങ്ങളിലേക്ക് വഴി തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവർണറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ആധുനിക സാങ്കേതികതയും പരമ്പരാഗതവും സംയോജിപ്പിച്ചാണ് മ്യൂസിയം രൂപകൽപന ചെയ്‌തിട്ടുള്ളത്.
ഒമാൻ എക്രോസ് ഏജസ് മ്യൂസിയം 2023 മാർച്ച് 13 നാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്. സുൽത്താനേറ്റിന്റെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ തുടങ്ങിയവ പകർന്ന് നൽകുന്നതാണ് മ്യൂസിയം.
അൽഹജർ പർവത നിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടത്തിൻ്റെ രൂപകൽപ്പന. ഒമാൻ്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്ന് നൽകുന്ന മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാൻ്റെ വിശേഷങ്ങളിലൂടെ കടന്ന് പോകുന്ന കാഴ്ച്‌ചകളാണ് മ്യൂസിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.