Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാന്റെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യം ആഘോഷത്തിമിർപ്പിൽ

17 Nov 2024 12:32 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യം ആഘോഷത്തിമിർപ്പിൽ. 

ആധുനിക ഒമാൻ്റെ ശില്പിയും മുൻ ഭരണാധികാരിയും ആയിരുന്ന സുൽത്താൻ ഖാബൂസിന്റെ ജന്മദിനമായ നവംബർ 18 നാണ് രാജ്യത്ത് ദേശീയ ദിനമായി ആഘോഷിക്കുന്നത്. വിവിധ മേഖലകളിലെ നാഴികക്കല്ല് നേട്ടങ്ങൾ അടയാളപ്പെടുത്തി ഒമാൻ 54-ാമത് ദേശീയ ദിനം തിങ്കളാഴ്‌ച ആഘോഷിക്കും.

ദേശീയദിനത്തോടനുബന്ധിച്ച് നവംബർ 20, 21 (ബുധൻ, വ്യാഴം) തീയതികളിൽ ആണ് ഇക്കുറി പൊതുമേഖല സ്ഥാപനങ്ങൾക്കും, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി കൂടെ (വെള്ളി, ശനി) ചേർത്ത് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ഒരുപോലെ ബാധകമാണ്.

പെൻഷൻ ഫണ്ടുകൾ ഏകീകരിക്കുകയും, ലയിപ്പിക്കുകയും, പദ്ധതികൾ പുനഃക്രമീകരിക്കുകയും ചെയ്‌ത, ഒമാൻ ഈ വർഷം സാമൂഹിക സംരക്ഷണ സംവിധാനവും ആരംഭിച്ചു.

രാജ്യത്തിന്റെ സാമ്പത്തികമായ പ്രകടനം മെച്ചപ്പെടുത്താനും കടം കുറയ്ക്കാനും മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും സുൽത്താന് കഴിഞ്ഞതായി ഇന്നലെ സർക്കാർ പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു. 2024 ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തിന്റെ പൊതുവരുമാനം 8.106 ബില്യൺ റിയാൽ ആയി ഉയർന്നു. 2023 ൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 7.923 റിയാൽ ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 183 ദശലക്ഷം വർദ്ധിച്ചു. 2024 ഓഗസ്റ്റ് വരെയുള്ള സംസ്ഥാനത്തിൻ്റെ പൊതുബജറ്റ് ഏകദേശം 447 ദശലക്ഷം റിയാൽ മിച്ചം കൈവരിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News