Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 01:17 IST
Share News :
ദോഹ : ബിജെപി ഭരണകൂടം തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനും ഭരണഘടനാ വിരുദ്ധ നടപടികൾക്കുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു.
വൻ ജനപിന്തുണയാണ് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വോട്ടർ അധികാർ യാത്രയ്ക്ക് ലഭിക്കുന്നത്. ഭരണകൂടം തങ്ങളുടെ വോട്ടർമാരെ തെരഞ്ഞെടുക്കുന്ന ഏകാധിപത്യ സംവിധാനത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ അതിനെ പ്രതിരോധിച്ച് നിർത്തേണ്ടത് യഥാർത്ഥ പ്രതിപക്ഷത്തിൻ്റെ കടമയാണ്. വോട്ടർ അധികാർ യാത്ര പ്രതീക്ഷകൾക്കുമപ്പുറം കടന്നുകയറുകയാണ് രാജ്യത്തിന്റെ ഹൃദയത്തിലേക്ക്. ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങളും സംരക്ഷിച്ചുനിർത്താനുള്ള യാത്രയാണിത്. യാത്രയുടെ മുന്നിലും പിന്നിലുമായി ജനസമുദ്രം അവരുടെ പ്രതീക്ഷകളും പിന്തുണയുമായി അണിനിരക്കുന്നത് ബിജെപി ഭരണകൂടത്തെയും സംഘപരിവാർ സംഘടനകളെയും ചെറുതായൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നതെന്ന്
ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു .
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ അഞ്ചൽ, സെൻട്രൽ കമ്മിറ്റി നേതാവ് അനിൽ കുമാർ നായർ, വർക്കിങ് പ്രസിഡന്റ് രെഞ്ജിത് കോടിയാട്ട്, വൈസ് പ്രസിഡന്റുമാരായ ജെസിൻ കരുനാഗപ്പള്ളി, നൗഷാദ് കരുനാഗപ്പള്ളി, ട്രെഷറർ ബിനോയ് പത്തനാപുരം, ജില്ലാ സെക്രട്ടറി ജേക്കബ് ജോയ്, എക്സിക്യൂട്ടിവ് അംഗങ്ങൾ തമ്പി നിരപ്പിൽ,റെനി അഞ്ചൽ, വിനു,ഷിബു ഇബ്രാഹിംകുട്ടി , യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി,അനസ്,ഷഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.